ദില്ലി: കിംഗ്ഫിഷറിനും ജെറ്റ്എയര്വെയ്സിനും പിന്നാലെ ഇന്ത്യന്‍ വ്യോമയാന രംഗത്തെ മറ്റൊരു കമ്പനി കൂടി തകര്‍ച്ചയുടെ വക്കില്‍. ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ ഹെലികോപ്റ്റര്‍ കമ്പനിയായ പവാന്‍ ഹാന്‍സാണ് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പുതിയ സ്ഥാപനം. സാമ്പത്തിക പ്രയാസം കാരണം ഏപ്രില്‍ മാസത്തെ ശമ്പളം വൈകുമെന്ന് ജീവനക്കാരെ അറിയിച്ചിരിക്കുകയാണ് കമ്പനിയിപ്പോള്‍.
കമ്പനിയുടെ ഭാവി അനിശ്ചിതത്വത്തിലാണെന്നും കമ്പനിയുടെ ബിസിനസ് വലിയ തകര്‍ച്ചയെ നേരിട്ടുകൊ ണ്ടിരിക്കുകയാണെന്നും ജീവനക്കാര്‍ക്കയച്ച സര്‍ക്കുലറില്‍ കമ്പനി വ്യക്തമാക്കി. 2018-19 സാമ്പത്തിക വര്‍ഷം കമ്പനിയുടെ വരുമാനം കുത്തനെ ഇടിഞ്ഞു. ഈ കാലയളവില്‍ 89 കോടി രൂപയുടെ വരുമാന നഷ്ടമാണ് കമ്പനിക്കുണ്ടായതെന്നും സര്‍ക്കുലറില്‍ വിശദീകരിക്കുന്നു.

നിലവിലെ ബിസിനസ് വച്ച് നോക്കുമ്പോള്‍ വരവും ചെലവും തമ്മിലുള്ള അന്തരം വളരെ വലുതാണ്. ജീവനക്കാരുടെ ശമ്പളത്തിന് വന്‍ തുകയാണ് ചെലവിടേണ്ടിവരുന്നത്. കമ്പനിയുടെ ഉപഭോക്താക്കളില്‍ നിന്ന് 230 കോടി രൂപയോളം ലഭിക്കാനുണ്ടെന്നും ഇത് സമയത്ത് കിട്ടാത്തതാണ് നിലവിലെ പ്രതിസന്ധിയിലേക്ക് കമ്പനിയെ തള്ളിവിട്ടതെന്നും മാനേജ്മെന്റ് വിശദീകരിക്കുന്നു. വിവിധ മേഖലകളില്‍ വലിയ ഉടച്ചുവാര്‍ക്കല്‍ നടത്തിക്കൊണ്ട് മാത്രമേ കമ്പനിക്ക് മുന്നോട്ടുപോകാനാവൂ. ഏപ്രിലിലെ ശമ്പളം നല്കണമെങ്കില് കമ്പനിക്ക് കിട്ടാനുള്ള കുടിശ്ശിക ലഭിക്കണം. എന്നു മാത്രമല്ല, ജീവനക്കാരുടെ ആനുകൂല്യങ്ങളില്‍ വലിയ കുറവ് വരുത്തിക്കൊണ്ടു മാത്രമേ കമ്പനിക്ക് നിലവില്‍ പിടിച്ചുനില്‍ക്കാനാവൂ എന്നും സര്‍ക്കുലറില്‍ പറയുന്നു.
എന്നാല്‍ ശമ്പളം വൈകിപ്പിക്കാനുള്ള മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരേ ജീവനക്കാരുടെ സംഘടന ശക്തമായി രംഗത്തെത്തി. മനുഷ്യത്വ രഹിതമായ നീക്കമാണിതെന്നും ഇതിനെതിരേ ശക്തമായി ജീവനക്കാര്‍ രംഗത്തുവരുമെന്നും യൂനിയന്‍ നല്കിയ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications