ദില്ലി: രാജ്യത്ത് പെരുകിവരുന്ന ജിഎസ്ടി വെട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായി ശക്തമായ കള്ളപ്പണം തടയല്‍ നിയമം നടപ്പിലാക്കാന്‍ ആലോചന. സെന്‍ട്രല്‍ ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോ ആണ് ഈ ആശയം മുന്നോട്ടുവച്ചിരിക്കുന്നത്. വ്യാജ ജിഎസ്ടി ബില്‍ ഹാജരാക്കി കമ്പനികള്‍ അനധികൃതമായി ഇന്‍പുട്ട് ക്രെഡിറ്റ് ടാക്സ് നേടിയെടുക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണിത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഡിസംബര്‍ വരെയുള്ള കണക്കുകള്‍ മാത്രമെടുത്താല്‍ വ്യാജ ജിഎസ്ടി ഇന്‍വോയ്സുകള്‍ വഴി 4000 കോടി രൂപ യുടെ തട്ടിപ്പുകള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് സെന്‍ട്രല്‍ ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോ വ്യക്തമാക്കി.
ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരില്‍ ബില്ലുണ്ടാക്കി നടത്തുന്ന നികുതി വെട്ടിപ്പുകളുടെ ചെറിയൊരു ഭാഗം മാത്രമാണിതെന്നും ഇന്റലിജന്‍സ് ബ്യൂറോ കൂട്ടിച്ചേര്‍ത്തു. യഥാര്‍ഥത്തില്‍ സപ്ലൈ ചെയ്യാത്ത സാധനങ്ങള്‍ക്ക് ഇന്‍വോയ്സുകള്‍ നല്കിയ കേസുകളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ 24000 കോടി രൂപയുടെ തട്ടിപ്പുകളാണ് പിടികൂടിയത്.

സംസ്ഥാന തലത്തില്‍ നടക്കുന്ന ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് തട്ടിപ്പുകള്‍ ഇതിലും കൂടുതലായിരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ രീതിയില്‍ തട്ടിയെടുക്കുന്ന പണം യഥാര്‍ഥത്തില്‍ കള്ളപ്പണമാണെന്നും അതുകൊണ്ടു തന്നെ ഇത്തരം ഇടപാടുകളെയും കമ്പനികളെയും കള്ളപ്പണം തടയല്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നുമാണ് ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോയുടെ വാദം.
ഈ രീതിയില്‍ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് തട്ടിപ്പുകള്‍ നടത്തുന്നവരെ കള്ളപ്പണ നിയമത്തിന്റെ പിരിധിയില്‍ കൊണ്ടുവരുന്നതോടെ അവരെ അറസ്റ്റ് ചെയ്യാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനും സാധിക്കുമെന്നും ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications