ദോഹയിലെ പ്രവാസികളെ ബുദ്ധിമുട്ടിലാക്കി ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ സര്‍വീസ് അവസാനിപ്പിക്കുന്നു. മേയ് ഒന്നു മുതല്‍ സര്‍വീസ് ഉണ്ടാകില്ലെന്നാണ് കമ്പനി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഇത് പ്രവാസികളെ കൂടുതൽ പ്രതിസന്ധിയിലാക്കും. വാണിജ്യപരമായ ശേഷി കണക്കിലെടുത്താണ് താത്ക്കാലിക സർവ്വീസ് റദ്ദാക്കൽ.
താത്ക്കാലികമായാണ് സർവ്വീസ് അവസാനിപ്പിക്കുന്നത്. ഓഗസ്റ്റ് വരെ മൂന്ന് മാസത്തേക്ക് മാത്രമാണ് സർവ്വീസ് അവസാനിപ്പിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് ഒന്ന് മുതൽ സർവ്വീസ് പുന:സ്ഥാപിക്കും. ടിക്കറ്റ് നിരക്ക് കുറവായതിനാല്‍ പ്രവാസികള്‍ ഏറെ ആശ്രയിക്കുന്നത് വിമാന സർവ്വീസാണ് ഇൻഡിഗോയുടേത്.

നിലവില്‍ ദോഹയില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് സര്‍വീസുകളുണ്ട്. ഇതില്‍ തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് മാത്രമാണ് അവസാനിപ്പിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയര്‍വേയ്സ് സര്‍വീസുകള്‍ അവസാനിപ്പിച്ചതിന് പിന്നാലെയാണ് ഇൻഡിഗോയും സര്‍വീസുകൾ നിര്‍ത്തുന്നത്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മറ്റ് റൂട്ടുകളിലേക്ക് ടിക്കറ്റ് മാറ്റുകയോ അല്ലെങ്കില്‍ മുഴുവന്‍ തുകയും തിരികെ വാങ്ങുകയോ ചെയ്യാമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഇത് വ്യക്തമാക്കുന്ന എസ്എംഎസ് സന്ദേശം കമ്പനി അയച്ചു കഴിഞ്ഞു. എസ്എംഎസ് വഴി ലഭിക്കുന്ന ലിങ്കില്‍ പ്രവേശിച്ച് ഇത് ക്രമീകരിക്കാം.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
