ജിയോ 4ജി മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് അഞ്ച് കിടിലന്‍ റീചാര്‍ജ് ഓഫറുകള്‍

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ജിയോയുടെ 4ജി മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് ഉപഭോക്താക്കള്‍ക്ക് അഞ്ച് മികച്ച റീചാര്‍ജ് ഓഫറുമായി റിലയന്‍സ് ജിയോ. ജിയോ ഫോണില്‍ പ്രീപെയ്ഡ് സിം ഉപയോഗിക്കുന്നവര്‍ക്കു വേണ്ടിയുള്ളതാണിവ. 49 രൂപ മുതല്‍ 594 രൂപ വരെയുള്ള റീചാര്‍ജ് പാക്കുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. റീചാര്‍ജിന്റെ വാലിഡിറ്റി കാലാവധി 28 ദിവസം മുതല്‍ 168 ദിവസം വരെയും.

 

രാജ്യത്തെ വിനോദസഞ്ചാര മേഖലയില്‍ പുത്തനുണര്‍വ്; 2018ല്‍ മാത്രം 42 ദശലക്ഷം തൊഴിലവസരങ്ങള്‍

സംസാര സമയത്തിനൊപ്പം 4ജി വേഗതയുള്ള ഇന്റര്‍നെറ്റ് ഡാറ്റ, സൗജന്യ എസ്എംഎസ് തുടങ്ങിയ സൗകര്യങ്ങള്‍ അടങ്ങിയതാണ് ഓഫര്‍. 594 രൂപയുടെ റീചാര്‍ജ് ഓഫറിന് 168 ദിവസമാണ് വാലിഡിറ്റി കാലാവധി. 64 ജിബി 4ജി ഇന്റര്‍നെറ്റ് ഡാറ്റയുമുണ്ട്. ഒരു ദിവസം 0.5 ജിബി 4 ജി ഡാറ്റയാണ് ലഭിക്കുക. ഇത് കഴിഞ്ഞാല്‍ 64 കെപിബിഎസ് വോഗതയില്‍ ഇന്റര്‍നെറ്റ് ലഭിക്കും. ഈ പ്ലാനില്‍ വോയ്‌സ് കോളുകള്‍ക്ക് പരിധിയില്ല. 300 എസ്എംഎസ് സൗജന്യവുമുണ്ട്.

ജിയോ 4ജി മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് അഞ്ച് കിടിലന്‍ റീചാര്‍ജ് ഓഫറുകള്‍

297 പ്ലാനില്‍ 84 ദിവസമാണ് കാലാവധിയായി ലഭിക്കുക. ഇതിലും വോയ്‌സ് കോളുകള്‍ എത്രയും വിളിക്കാം. ദിവസം 0.5 ജിബി എന്ന തോതില്‍ ആകെ 42 ജിബി 4ജി ഡാറ്റയും ലഭിക്കും. ഇതിലും 300 എസ്എംഎസ്സുകള്‍ സൗജന്യമാണ്. 153 റീചാര്‍ജ് പ്ലാനിന്റെ വാലിഡിറ്റി 28 ദിവസമാണ്. എന്നാല്‍ നെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ ഗുണകരമാണ് ഈ പ്ലാന്‍. കാരണം ദിവസം 1.5 ജിബി 4ജി ഡാറ്റ ഇതില്‍ ലഭിക്കും. ഇങ്ങനെ 42 ജിബി ഡാറ്റയാണ് ഈ പ്ലാനിലുള്ളത്.

99ന്റെ പ്ലാനിലും 28 ദിവസം തന്നെയാണ് വാലിഡിറ്റി. എന്നാല്‍ 14 ജിബി ഡാറ്റ മാത്രമേ ഇതില്‍ ലഭിക്കൂ. ദിവസം 0.5 ജിബി എന്ന തോതില്‍. 49ന്റെ റീചാര്‍ജ് പ്ലാനിലാവട്ടെ, ഒറ്റ ദിവസമാണ് വാലിഡിറ്റി. ഒരു ജിബിയാണ് ഡാറ്റ. ഇവയിലെല്ലാം വോയ്‌സ് കോളുകള്‍ സൗജന്യമാണ്.

English summary

Reliance Jio provides five recharge options for its JioPhone series of 4G-enabled devices

Reliance Jio provides five recharge options for its JioPhone series of 4G-enabled devices
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X