മുംബൈ: ലാന്‍ഡിംഗിനിടെ സ്പൈസ് ജെറ്റിന്റെ ബോയിംഗ് 737 വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി. മഹാരാഷ്ട്രയിലെ ഷിര്‍ദ്ദി വിമാനത്താവളത്തില്‍ തിങ്കളാഴ്ച വൈകിട്ട് 4.30നായിരുന്നു സംഭവം. വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറിയെങ്കിലും അല്പ സമയത്തിനകം വിമാനം നിയന്ത്രണത്തിലായെന്നും യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയില്‍ നിന്ന് ഷിര്‍ദ്ദിയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനമാണ് ഷിര്‍ദ്ദി വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ടത്. ലാന്‍ഡിംഗ് സ്പോട്ടില്‍നിന്ന് ഏകദേശം 30-40 മീറ്ററോളം മാറിയാണ് വിമാനം ലാന്റ് ചെയ്തതെന്നും തുടര്‍ന്ന് വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറിയെന്നുമാണ് വിവരം.

അപകടത്തെത്തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായെങ്കിലും എല്ലാവരും സുരക്ഷിതരാണെന്നും സാധാരണ രീതിയില്‍തന്നെ യാത്രക്കാര്‍ പുറത്തിറങ്ങിയെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ രണ്ടര മണിക്കൂറോളം യാത്രക്കാര്‍ വിമാനത്തില്‍ തന്നെ കഴിച്ചുകൂട്ടേണ്ടിവന്നതായും റിപ്പോര്‍ട്ടുണ്ട്. അപകടത്തിന് പിന്നാലെ വിമാനത്താവളത്തിലെ റണ്‍വേ താത്കാലികമായി അടച്ചിട്ടു. ഇതേതുടര്‍ന്ന് ഷിര്‍ദ്ദി വിമാനത്താവളത്തില്‍ നിന്നുള്ള മറ്റു വിമാനസര്‍വ്വീസുകളും പൂര്‍ണമായും തടസപ്പെട്ടു. വിമാനത്തില്‍ എത്ര യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്ന കാര്യം സ്പൈസ് ജെറ്റ് പുറത്തുവിട്ടിട്ടില്ല.
സംഭവത്തിന് ഉത്തരവാദികളായ രണ്ട് പൈലറ്റുമാരെയും അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണത്തിനായി ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഒരു ഉദ്യോഗസ്ഥനെ വിമാനത്താവളത്തിലേക്ക് അയച്ചിട്ടുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് വിശദമായ അന്വേഷണം എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ നടത്തും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
