ദില്ലി: ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം തട്ടിയെടുക്കുന്ന സംഘം സജീവം. കമ്പനിയുടെ പേരില്‍ നടക്കുന്ന ഇത്തരം വ്യാജ നീക്കങ്ങളെ കരുതിയിരിക്കാന്‍ ഇന്‍ഡിഗോ നിര്‍ദ്ദേശം നല്കി. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലാണ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഭവത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. കമ്പനിയുടെ പേരും ലോഗോയും തട്ടിപ്പു സംഘം ദുരുപയോഗം ചെയ്യുന്നതായും ഇന്‍ഡിഗോ അറിയിച്ചു.

ഇന്‍ഡിഗോയില്‍ നിന്നാണെന്ന് പറഞ്ഞ് ഉദ്യോഗാര്‍ഥിയുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ നേടിയെടുക്കുകാണ് തട്ടിപ്പു സംഘം ചെയ്യുന്നത്. ഇതുവഴി ഇവരുടെ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുത്ത സംഭവങ്ങള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് ഇന്‍ഡിഗോയുടെ മുന്നറിയിപ്പ്.
തങ്ങളോ തങ്ങളുടെ റിക്രൂട്ടിംഗ് ഏജന്റുമാരോ ക്രെഡിറ്റ്്-ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍, സിവിവി നമ്പര്‍, നെറ്റ് ബാങ്കിംഗിന്റെ ലോഗിന്‍ ഐഡി തുടങ്ങിയ സുപ്രധാന വിവരങ്ങളൊന്നും ഉദ്യോഗാര്‍ഥികളില്‍ നിന്ന് ആവശ്യപ്പെടാറില്ലെന്ന് ഇന്‍ഡിഗോ അറിയിച്ചു. ഏതെങ്കിലും സ്വകാര്യ അക്കൗണ്ടിലേക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാനും തങ്ങള്‍ ആവശ്യപ്പെടുകയില്ല. ഇത്തരം ആവശ്യങ്ങളുമായി മുന്നോട്ടുവരുന്നവരുടെ തട്ടിപ്പുകളില്‍ കുടുങ്ങരുതെന്നും കമ്പനി വ്യക്തമാക്കി. തട്ടിപ്പുസംഘത്തെ കണ്ടെത്തുന്നതിനും തട്ടിപ്പുകള്‍ തടയുന്നതിനും ബന്ധപ്പെട്ട ഏജന്‍സികളുമായി ബന്ധപ്പെട്ടുവരികയാണെന്നും ഇന്‍ഡിഗോ അറിയിച്ചു.
കഴിഞ്ഞ നവംബറില്‍ ഡെല്‍ കമ്പനിയും ഇത്തരം റിക്രൂട്ട്മെന്റ് തട്ടിപ്പുകളെ കുറിച്ചുള്ള മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. ഇമെയിലുകള്‍ വഴിയെത്തുന്ന ഇത്തരം ഓഫറുകളില്‍ വഞ്ചിതരാവരുതെന്നായിരുന്നു ആഗോള കമ്പനിയുടെ മുന്നറിയിപ്പ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
