ദില്ലി: ജെറ്റ് ഫ്യുവല്‍ നിരക്ക് 2.5 ശതമാനം കൂടിയതോടെ അവധിക്കാല വിമാന ടിക്കറ്റ് നിരക്ക് കൂടുതല്‍ ഉയരും. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വിലയിലുണ്ടായ വര്‍ധനവും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് വിമാന ഇന്ധന വില വര്‍ധിക്കാന്‍ കാരണമായത്. വിമാനത്തിലുപയോഗിക്കുന്ന ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍ 1000 ലിറ്ററിന്റെ വില ദില്ലിയില്‍ 65,067 രൂപയും മുംബൈയില്‍ 65,029 രൂപയുമായാണ് ഉയര്‍ന്നത്. കഴിഞ്ഞ മാസം ഇത് യഥാക്രമം 63,472 രൂപയും 63,447 രൂപയുമായിരുന്നു.

2019ന്റെ തുടക്കത്തില്‍ ജെറ്റ് എയര്വെയ്സിനുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം വിമാനങ്ങള്‍ ഒന്നൊന്നായി സര്‍വീസ് നിര്‍ത്താന്‍ തുടങ്ങിയതു മുതല്‍ വര്‍ധിക്കാന്‍ തുടങ്ങിയതാണ് ഇന്ത്യയിലെ വിമാന നിരക്ക്. ഏപ്രില്‍ 17ന് ജെറ്റ് എയര്‍വെയ്സ് സര്‍വീസ് നിര്‍ത്തിയതോടെ ടിക്കറ്റ് നിരക്ക് വീണ്ടും കൂടി. അവധിക്കാല സീസണ് കൂടിയായതോടെ ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് തോന്നിയ പോലെ ടിക്കറ്റ് നിരക്ക് ഈടാക്കുന്ന സ്ഥിതിയാണ്. എന്നാല്‍ പുതിയ ഇന്ധന വില വര്‍ധനവ് കൂടി വന്നതോടെ വിമാന യാത്ര താങ്ങാനാവുന്നതിലപ്പുറമാവുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
ജെറ്റ് എയര്‍വെയ്സ് സര്‍വീസ് നിര്‍ത്തിയ ഒഴിവില്‍ കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ മറ്റ് വിമാനക്കമ്പനികളോട് സര്‍ക്കാര്‍ അഭ്യര്‍ഥന നടത്തിയിരുന്നുവെങ്കിലും കാര്യമായ ഫലമുണ്ടായിട്ടില്ല.
ഇന്ധന വില വര്‍ധന താങ്ങാനാവുന്നതിലപ്പുറമാണെന്നാണ് എയര്‍ലൈന്‍ കമ്പനികളുടെ ആക്ഷേപം. അതിനാല്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുകയല്ലാതെ മറ്റു വഴികളില്ലെന്നും അവര്‍ പറയുന്നു. ഇന്ത്യയില്‍ വിമാന സര്‍വീസ് നടത്തുന്നതിനുള്ള ചെലവ് താങ്ങാനാവാത്തതാണ് കിംഗ്ഫഷര് എയര്‍ലൈന്‍സ്, ജെറ്റ് എയര്‍വെയ്സ് എന്നിവയുടെ പതനത്തിലേക്ക് വഴിതെളിയിച്ചതെന്നും അവര്‍ പറയുന്നു. ആഭ്യന്തര സര്‍വീസിന്റെ കാര്യമെടുത്താല്‍ ഇന്ത്യയില്‍ ജെറ്റ് ഫ്യുവലിന് ഈടാക്കുന്ന തുക ലോകത്ത് തന്നെ ഏറ്റവും കൂടുതലാണെന്നാണ് കമ്പനികളുടെ പരാതി.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!



Click it and Unblock the Notifications