തിരുവനന്തപുരം: കൂടുതല്‍ പോഷക ഗുണങ്ങളടങ്ങയുടെ മില്‍മയുടെ ഫോര്‍ട്ടിഫൈഡ് പാല് മെയ് ഒന്ന് മുതല്‍ വിപണിയില്‍. വിറ്റാമിന്‍ എയും ഡിയുംചേര്‍ന്ന പാലാണ് പുതിയ പായ്ക്കിംഗില്‍ വിപണിയിലെത്തുന്നത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്തും, കോഴിക്കോടുമാണ് ഫോര്‍ട്ടിഫൈഡ് മില്‍മ പാല് ലഭ്യമാകുക. ജൂലൈ ഒന്ന് മുതല്‍ മറ്റ് ജില്ലകളിലും ലഭ്യമാകും.

വിപണിയിലുള്ള കൊഴുപ്പ് കൂടിയ നീല കവര്‍ പാലിന് പകരമാണ് പുതിയ ഫോര്‍ട്ടിഫൈഡ് പാല് വരുന്നത്. നിലവില്‍ പാലിന് ഈടാക്കുന്ന 21 രൂപ തന്നെയാണ് ഫോര്‍ട്ടിഫൈഡ് പാലിനും ഈടാക്കുകയെന്ന് മില്‍മ ചെയര്മാന് അറിയിച്ചു. കൊഴുപ്പ് കുറഞ്ഞ മഞ്ഞ കവര്‍ പാലും ഫോര്‍ട്ടിഫൈഡ് രൂപത്തില്‍ രണ്ടുമാസത്തിനകം വിപണിയിലെത്തും.
ഒരു ഗ്ലാസ് ഫോര്‍ട്ടിഫൈഡ് പാല് കുടിക്കുമ്പോള്‍ ഒരു ദിവസം ആവശ്യമുള്ള വിറ്റാമിന്‍ എയുടെ 47 ശതമാനവും വിറ്റാമിന്‍ ഡിയുടെ 34 ശതമാനവും ലഭിക്കുമെന്നാണ് മില്‍മയുടെ അവകാശവാദം. വിറ്റാമിന്‍ എയുടെ കുറവ് കുട്ടികളില്‍ കാഴ്ച വൈകല്യത്തിനും വിറ്റാമിന്‍ ഡിയുടെ കുറവ് പിള്ളവാതത്തിനും ഇടയാക്കുന്നുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പോഷക സമൃദ്ധമായ ഫോര്‍ട്ടിഫൈഡ് പാലുമായി മില്‍മ രംഗത്തെത്തിയിരിക്കുന്നത്. ദേശീയ ക്ഷീര വികസന ബോര്‍ഡ്, ദി ഇന്ത്യന്‍ ന്യൂട്രീഷ്യന്‍ ഇനീഷ്യേറ്റീവ് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് മില്‍മ പുതിയ പദ്ധതി കേരളത്തില്‍ നടപ്പിലാക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
