ദില്ലി: അമേരിക്കയില്‍ പഠനം നടത്തുന്ന വിദേശികളില്‍ പകുതിയോളം പേരും ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള വിദ്യാര്‍ഥികളാണെന്ന് കണക്കുകള്‍. 2019 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം 11.7 ലക്ഷം വിദേശ വിദ്യാര്‍ഥികളാണ് അമേരിക്കയിലുള്ളത്. ഇവരില്‍ 5.8 ലക്ഷം പേരും ഈ രണ്ട് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. അക്കാദമിക വിദ്യാഭ്യാസത്തിനുള്ള എഫ് വിസയോ തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്കുള്ള എം വിസയോ ഉള്ളവരാണിവര്‍.
അമേരിക്കയിലെ സ്റ്റുഡന്റ് ആന്റ് എക്സ്ചേഞ്ച് വിസിറ്റര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പ്രകാരം ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി തയ്യാറാക്കിയതാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഭൂരിഭാഗവും പിജി കോഴ്സുകള്‍ക്കു വേണ്ടിയാണ് പഠിക്കുന്നതെങ്കില്‍ ചൈനക്കാര്‍ ഡിഗ്രി കോഴ്സുകളാണ് ചെയ്യുന്നതെന്ന വ്യത്യാസമുണ്ട്. രണ്ട് ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ 75 ശതമാനം പേരും മാസ്റ്റര്‍ ഡിഗ്രി കോഴ്സുകളാണ് പഠിക്കുന്നത്. ബാക്കി 10 ശതമാനം പേര് ഡോക്ടറേറ്റിനും 11 ശതമാനം ഡിഗ്രി കോഴ്സുകളുമാണ് ചെയ്യുന്നത്. ഇന്ത്യന്‍ വിദ്യാര്‍ഥികളിലേറെയും സയന്‍സ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്ത്സ് എന്നീ വിഷയങ്ങളിലാണ് പഠിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം 3.7 ലക്ഷം ചൈനീസ് വിദ്യാര്‍ഥികള്‍ അമേരിക്കയിലുണ്ടെന്നാണ് കണക്കുകകള്‍. അവരില്‍ 31 ശതമാനം പിജിക്കും 37 ശതമാനം ഡിഗ്രിക്കും പഠിക്കുന്നു. ഇവരിലേറെയും തെരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ റോബോട്ടിക്സ്, ഏവിയേഷന്‍, എഞ്ചിനീയറിംഗ്, ഹൈടെക്ക് മാനുഫാക്ചറിംഗ് തുടങ്ങിയവയാണ്. എന്നാല്‍ ചൈനയുമായുള്ള അമേരിക്കയുടെ വ്യാപാര യുദ്ധം ശക്തിപ്രാപിച്ച പശ്ചാത്തലത്തില്‍ അടുത്ത കാലത്തായി ചൈനീസ് വിദ്യാര്‍ഥികള്‍ക്ക് വിസ ലഭിക്കുക പ്രയാസമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
വിദേശ വിദ്യാര്‍ഥികളിലേറെയും പഠനം പൂര്‍ത്തിയാക്കി കുറച്ചു കാലം അമേരിക്കയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ഇതിനാവശ്യമായ എച്ച്-1ബി വിസ ലഭിക്കുകയെന്നത് ഏറെ ശ്രമകരമാണ്. കാരണം ഓരോ വര്‍ഷവും രണ്ട് ലക്ഷത്തിലേറെ വിസകള്‍ ആവശ്യമായി വരുന്ന സ്ഥാനത്ത് 85000 വിസകള്‍ മാത്രമേ അനുവദിക്കുന്നുള്ളൂ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
