തെഹ്റാന്: എണ്ണയെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്ന അമേരിക്കന്‍ നിലപാട് എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിനെ തകര്‍ക്കുമെന്ന് ഇറാന്. ഒപെക് അംഗങ്ങളായ ഇറാനില്‍ നിന്നും വെനിസ്വേലയില്‍ നിന്നും എണ്ണ വാങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തിയ അമേരിക്കന്‍ നടപടിയുടെ പശ്ചാത്തലത്തിലാണ് ഇറാന് എണ്ണ മന്ത്രി ബൈജാന് സന്ഗാനെയുടെ പരാമര്‍ശം.

അമേരിക്കയുടെ രാഷ്ട്രീയ പ്രേരിതമായ ഈ നടപടി ഒപെക്കിന്റെ നിലനില്‍പ്പിനെ തന്നെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെഹ്റാനില്‍ നടന്ന ഊര്‍ജ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്തിരുന്ന എട്ട് രാജ്യങ്ങള്‍ക്ക് ഉപരോധത്തില്‍ നല്കിയ ഇളവ് മെയ് ഒന്നിന് അവസാനിച്ചിരുന്നു. ആഗോള വിപണിയില്‍ എണ്ണയുടെ വില കുതിച്ചുയരാന്‍ ഇറാനും വെനിസ്വേലയ്ക്കുമെതിരായ ഉപരോധം കാരണമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്റെ എണ്ണ വിതരണം നിലയ്ക്കുന്നതു മൂലം ഉണ്ടാവുന്ന എണ്ണക്ഷാമം പരിഹരിക്കാന്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. എന്നാല്‍ ഇത് നടക്കാന്‍ പോവുന്നില്ലെന്നാണ് ഇറാന് മന്ത്രിയുടെ വാദം. തങ്ങളുടെ അയല്‍ രാജ്യങ്ങള്‍ അവകാശപ്പെടുന്നതു പോലെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സാധ്യമല്ലെന്നും വരുംനാളുകളില്‍ പ്രതിസന്ധി രൂക്ഷമാവുമെന്നും ഇറാന് മന്ത്രി പറഞ്ഞു.
അമേരിക്കന്‍ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണ കയറ്റുമതിക്ക് മറ്റു മാര്‍ഗങ്ങള്‍ ഇറാന് കണ്ടെത്തിക്കഴിഞ്ഞതായും എന്നാല്‍ അത് വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം അറിയിച്ചു. ഇറാന്റെ എണ്ണ വിതരണം പൂര്‍ണമായി നിര്ത്തലാക്കാമെന്നത് അമേരിക്കയുടെ വ്യാമോഹം മാത്രമാണെന്നും രാജ്യം എണ്ണ വില്‍പ്പന തുടരുമെന്നും മന്ത്രി പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
