ദില്ലി: സാമ്പത്തിക പ്രതിസന്ധി മൂലം സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച ജെറ്റ് എയര്‍വെയ്സിന്റെ ജീവനക്കാര്‍ക്ക് ആശ്വാസമേകി വിസ്താര. ജെറ്റ് എയര്വെയ്സിലെ 100 പൈലറ്റുമാര്‍ക്കും 450 കാബിന് ക്രൂ അംഗങ്ങള്‍ക്കുമാണ് വിസ്താര ജോലി നല്‍കിയത്. മുംബൈ, ഗുരുഗ്രാം എന്നിവടങ്ങളില്‍ രണ്ടു ദിവസങ്ങളിലായി നടത്തിയ അഭിമുഖത്തിലാണ് ജെറ്റ് എയര്‍വെയ്സ് ജീവനക്കാരെ വിസ്താര റിക്രൂട്ട് ചെയ്തത്.

ടാറ്റാ ഗ്രൂപ്പ്- സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് എന്നിവയുടെ സംയുക്ത സംരംഭമായ വിസ്താര അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങാന്‍ നേരത്തേ പദ്ധതിയിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ജെറ്റ് എയര്‍വെയ്സ് ജീവനക്കാരെ റിക്രൂട്ട് ചെയ്തത്. ജെറ്റിന്റെ പതനം നേരത്തേ റിക്രൂട്ട്മെന്റിന് തയ്യാറെടുക്കുകയായിരുന്ന മറ്റ് എയര്‍ലൈനുകള്‍ക്ക് വലിയ അനുഗ്രഹമായാതായാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ വിലയിരുത്തല്‍. പുതിയ ആളുകളെ റിക്രൂട്ട് ചെയ്ത് അവര്‍ക്ക് ദീര്‍ഘകാലം പരിശീലനം നല്‍കേണ്ട ആവശ്യം കമ്പനികള്‍ക്കില്ല. ഇവരെ അടുത്ത ദിവസം തന്നെ ജോലിക്ക് നിയോഗിക്കാനാവുമെന്നതാണ് ഇതിന്റെ ഗുണം.
ജെറ്റ് എയര്‍വെയ്സിന്റെ ബെയിംഗ് വിമാനങ്ങള്‍ വാങ്ങിക്കുവാനും വിസ്താരയ്ക്ക് പദ്ധതിയുണ്ട്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിവ ജെറ്റിന്റെ ബി777, ബി737 എന്നീ വിമാനങ്ങള്‍ വാങ്ങിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും വിമാനങ്ങള്‍ ഇതുവരെ അവര്‍ വാങ്ങിയിട്ടില്ല. വിമാനങ്ങള്‍ക്ക് ഏറെ അറ്റകുറ്റപ്പണി ആവശ്യമാണെന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എയര്‍ ഇന്ത്യ, സ്പൈസ് ജെറ്റ്, ഗോഎയര്‍ എന്നീ കമ്പനികളും ജെറ്റ് എയര്‍വെയ്സില്‍ ജോലി ചെയ്തിരുന്ന പൈലറ്റുമാര്‍ക്കും കാബിന് ജീവനക്കാര്‍ക്കും ജോലി നല്‍കിയിരുന്നു.
ഒരു കാലത്ത് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കിടയില്‍ ഉന്നതശ്രേണിയിലായിരുന്ന ജെറ്റ് എയര്‍വെയ്സിന് കഴിഞ്ഞ ഡിസംബര്‍ വരെ 123 വിമാനങ്ങളുണ്ടായിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ധനം നല്കാന് പോലും കമ്പനികള്‍ വിസമ്മതിച്ച പശ്ചാത്തലത്തില്‍ ഏപ്രില്‍ 17ന് ജെറ്റ് എയര്‍വെയ്സ് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
