ജീവനക്കാരോട് കമ്പനി ഫ്ലാറ്റ് ഒഴിഞ്ഞു നൽകണമെന്ന് എയർ ഇന്ത്യ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എയർ ഇന്ത്യ, ജീവനക്കാരോട് ഫ്ലാറ്റ് ഒഴിഞ്ഞു നൽകാൻ ആവശ്യപ്പെട്ടു. സൗത്ത് ഡൽഹിയിലെ വസന്ത് വിഹാർ കോളനിയിലെ 700ഓളം ജീവനക്കാരോടാണ് താമസിച്ചു കൊണ്ടിരിക്കുന്ന ഫ്ലാറ്റിൽ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ പുതിയ താമസ്ഥലങ്ങൾ അന്വേഷിക്കുന്ന തിരക്കിലാണ് ജീവനക്കാർ.

കടക്കെണിയിലായിരിക്കുന്ന എയർ ഇന്ത്യ ചെലവ് ചുരുക്കലിന്റെ ഭാ​ഗമാണ് ഫ്ലാറ്റ് ഒഴിയാൻ ആവശ്യപ്പെട്ടിരിക്കുന്നത്. വസന്ത് വിഹാർ ഹൗസിങ് കോളനിയിൽ 810 ഫ്ളാറ്റുകളാണുള്ളത്. ഇതിൽ 676 ഫ്ളാറ്റുകളിൽ എയർ ജീവനക്കാർ താമസിക്കുന്നുണ്ട്.

ജീവനക്കാരോട് കമ്പനി ഫ്ലാറ്റ് ഒഴിഞ്ഞു നൽകണമെന്ന് എയർ ഇന്ത്യ

എയർ ഇന്ത്യയുടെ കടബാധ്യത വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ ഏറ്റെടുത്ത് കമ്പനിയുടെ പേരിലുള്ള സ്ഥലങ്ങളും മറ്റും വിൽക്കുന്നത്. കമ്പനിയുടെ ആസ്തികൾ വിറ്റ് 9000 കോടി രൂപ കണ്ടെത്താനാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. എയർ ഇന്ത്യയ്ക്ക് നിലവിൽ ആകെ 55,000 കോടി രൂപയുടെ കടബാധ്യതയാണുള്ളത്.

ചെലവ് ചുരുക്കലിന്റെ ഭാ​ഗമായി ജോലിയ്ക്ക് ശേഷം മറ്റ് സ്ഥലങ്ങളിൽ താമസിക്കേണ്ടി വരുന്ന ജീവനക്കാരോട് മുറികൾ പങ്കു വയ്ക്കാൻ കഴിഞ്ഞ വർഷം എയ‍ർ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

 malayalam.goodreturns.in

English summary

Air India Staff Asked To Vacate Posh Delhi Flats

Indicating that the Air India disinvestment plan is very much on even in the middle of the general elections, the government wants almost 700 airline employees in the posh Vasant Vihar colony in south Delhi to look for alternate accommodation.
Story first published: Friday, May 3, 2019, 16:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X