ദില്ലി: രാജ്യത്തെ പ്രധാന എയര്‍ലൈന്‍ കമ്പനിയായിരുന്ന ജെറ്റ് എയര്‍വെയ്സിന്റെ തകര്‍ച്ചയില്‍ കമ്പനിയില്‍ നിക്ഷേപമുള്ള ഇത്തിഹാദ് എയര്വെയ്സിനുള്ള പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത്. ജെറ്റ് എയര്‍വെയ്സ് ജീവനക്കാരുടെ യൂനിയനാണ് ഈ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
സമാന സംഭവങ്ങള്‍ മുമ്പും ഉണ്ടായി
ഇത്തിഹാദിന് നിക്ഷേപമുള്ള എയര്‍ലൈന്‍ കമ്പനി തകരുന്നത് ഇതാദ്യമല്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നേരത്തേ എയര്‍ബെര്‍ലിന്‍, അലിറ്റാലിയ എന്നീ കമ്പനികളുടെ തകര്‍ച്ചയും ജെറ്റിന്റേതിന് സമാനമായിരുന്നു. ഈ രണ്ട് കമ്പനികളിലും അബൂദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇത്തിഹാദിന് നിക്ഷേപമുണ്ടായിരുന്നുവെന്നും യൂനിയന്‍ വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട ജെറ്റ് എയര്‍വെയ്സിന്റെ തകര്‍ച്ച പൂര്‍ണമാക്കുന്നതില്‍ ഇത്തിഹാദിന്റെ പങ്ക് എത്രമാത്രമാണെന്നേ ഇനി കണ്ടെത്താനുള്ളൂ എന്ന രീതിയിലാണ് പ്രധാനമന്ത്രിക്കയച്ച കത്തിലെ ആരോപണം.
എസ്ബിഐയുടെ പങ്കും അന്വേഷിക്കണം
ഇത്തിഹാദിനോടൊപ്പം ചേര്‍ന്ന് എസ്ബിഐയും പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും സമഗ്ര അന്വേഷണം നടത്തണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഇക്കാര്യത്തില്‍ വലിയ ഗൂഢാലോചന നടന്നതായി സംശയമുണ്ട്. ഇക്കാര്യത്തില്‍ ജെറ്റ് എയര്‍വെയ്സിനും അതിലെ ജീവനക്കാര്‍ക്കും മാത്രമാണ് നഷ്ടമുണ്ടായിട്ടുള്ളതെന്ന് ഓര്‍ക്കണമെന്നും നാഷനല്‍ ഏവിയേഷന്‍ ഗില്‍ഡ് പ്രസിഡന്റ് കാപ്റ്റന്‍ കരണ്‍ ചോപ്ര ഒപ്പുവച്ച കത്തില്‍ പറയുന്നു. ജെറ്റ് എയര്‍വെയ്സ് പൈലറ്റുമാരുടെ യൂനിയനാണ് നാഷനല്‍ ഏവിയേഷന്‍ ഗില്‍ഡ്.
ഇത്തിഹാദിന്റെ നിലപാടു മാറ്റം തിരിച്ചടിയായി
ജെറ്റ് എയര്‍വെയ്സിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ 2019 ജനുവരി മുതല്‍ ശ്രമങ്ങള്‍ തുടങ്ങിയിരുന്നുവെങ്കിലും ഇത്തിഹാദിന്റെ ആവര്‍ത്തിച്ചുള്ള നിലപാടു മാറ്റം പ്രശ്നം സങ്കീര്‍ണമാക്കി. പ്രതിസന്ധിയെ തുടര്‍ന്ന് ചെയര്മാന് നരേഷ് ഗോയല്‍ സ്ഥാനമൊഴിയുകയും ആവശ്യമായ 1500 കോടി രൂപ കണ്ടെത്താന്‍ തന്റെ ഷെയറുകള്‍ വില്‍പ്പനയ്ക്കു വയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തിഹാദ് ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ തയ്യറായിട്ടില്ല. നരേഷ് ഗോയല്‍ ചെയ്തതു പോലെ അവരുടെ ഓഹരി വില്ക്കാന് ഇത്തിഹാദ് തയ്യാറാവുകയോ ഫണ്ട് കണ്ടെത്താന്‍ സഹായിക്കുകയോ ചെയ്തിരുന്നില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
ആരോപണത്തോട് പ്രതികരിക്കാതെ ഇത്തിഹാദ്
നരേഷ് ഗോയല്‍ സ്ഥാനമൊഴിഞ്ഞതിനു ശേഷം കമ്പനിയുടെ ഭരണച്ചുമതല ഏറ്റെടുത്ത എസ്ബിഐയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യവും പ്രതിസന്ധി പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടു. ആവശ്യമായ ഫണ്ട് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത എസ്ബിഐ പിന്നീട് കാലുമാറി. ഇതാണ് ഏപ്രില്‍ 17ന് ജെറ്റ് എയര്‍വെയ്സിന്റെ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നതിലേക്ക് നയിച്ചതെന്നും ജീവനക്കാര്‍ കുറ്റപ്പെടുത്തി. ആരോപണത്തോട് പ്രതികരിക്കാന്‍ ഇത്തിഹാദ് എയര്‍വെയ്സ് തയ്യാറായിട്ടില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
