അഹ്മദാബാദ്: ലെയ്സ് ഉണ്ടാക്കുന്ന സവിശേഷ ഇനം ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന് 1.5 കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് കോടതിയില്‍ ഒമ്പത് കര്‍ഷകര്‍ക്കെതിരെ പെപ്സികോ ഇന്ത്യ നല്കിയ കേസ് പിന്‍വലിക്കുന്നു. ഗുജറാത്ത് സര്‍ക്കാരുമായി നടന്ന ചര്‍ച്ചയിലാണ് ഇതേക്കുറിച്ച് തീരുമാനമായതെന്ന് പെപ്സികോ ഇന്ത്യ വക്താവ് പറഞ്ഞു. കേസില്‍ കോടതിക്കു പുറത്ത് പരിഹാരമുണ്ടാക്കണമെന്ന നിര്‍ദ്ദേശം ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലാല് നേരത്തേ മുന്നോട്ടുവച്ചിരുന്നു.
തങ്ങളുടെ അനുവാദമില്ലാതെ തങ്ങള്‍ക്ക് പേറ്റന്റുള്ള പ്രത്യേക ഇനം ഉരുളക്കിഴങ്ങ് കൃഷി ചെയ്തുവെന്ന് കാണിച്ചാണ് സബര്‍ക്കന്ത, ആരവല്ലി ജില്ലകളിലെ ഒമ്പത് കര്‍ഷകര്‍ക്കെതിരേ വന്‍തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് പെപ്സി കേസ് കൊടുത്തത്. പെപ്സി കമ്പനിയുടെ കേസ് പരിഗണിച്ച് അഹമ്മദാബാദ് കൊമേഴ്സ്യല്‍ കോടതി കര്‍ഷകര്‍ക്കെതിരായി താത്ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

സങ്കര ഇനത്തില്‍പ്പെട്ട ഈ ഉരുളക്കിഴങ്ങിന്റെ അവകാശം, പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്സ് റൈറ്റ്സ് ആക്ട്-2001 പ്രകാരം തങ്ങള്‍ക്കാണെന്നാണ് കമ്പനി പറയുന്നത്. അതേസമയം പ്രാദേശികമായി ലഭിച്ച വിത്ത് ഉപയോഗിച്ചാണ് കര്‍ഷകര്‍ കൃഷി ചെയ്തതെന്നാണ് കര്‍ഷകരുടെ വാദം.
എഫ്എല്‍ 2027 വിഭാഗം ഉരുളക്കിഴങ്ങാണ് ലെയ്സ് ഉണ്ടാക്കുന്നതിനായി പെപ്സികോ ഉപയോഗിക്കുന്നത്. ഈ വിഭാഗത്തില്‍പ്പെടുന്ന ഉരുളക്കിഴങ്ങ് ആദ്യമായി 2009ല്‍ ഇന്ത്യയിലാണ് എഇ5 ട്രേഡ്മാര്‍ക്കില്‍ ഉല്പാദനം ആരംഭിച്ചത്. പഞ്ചാബിലെ കര്‍ഷകരെ ഉപയോഗിച്ചായിരുന്നു ഉത്പാദനം. ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശാശ്വത പരിഹാരം കാണാമെന്ന ഗുജറാത്ത് സര്‍ക്കാരിന്റെ ഉറപ്പിന്മേലാണ് കേസ് പിന്‍വലിക്കാമെന്ന് തങ്ങള്‍ സമ്മതിച്ചതെന്നും പെപ്സികോ വക്താവ് അറിയിച്ചു.
കേസ് കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കാമെന്ന് പെപ്സികോ അറിയിച്ചിരുന്നുവെങ്കിലും കര്‍ഷകര്‍ അതിന് സമ്മതിച്ചിരുന്നില്ല. കേസ് പൂര്‍ണമായും പിന്‍വലിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ആ ആവശ്യമാണ് ഇപ്പോള്‍ പെപ്സികോ അംഗീകരിച്ചിരിക്കുന്നത്. വിവിധ കര്‍ഷക സംഘടനകള്‍ക്കു പുറമെ, രാഷ്ട്രീയ പാര്‍ട്ടികളും യൂനിയനുകളും കര്‍ഷകര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
