മുംബൈ: ഭീകരവാദ കേസുകളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് മലേഷ്യയില്‍ കഴിയുന്ന വിവാദ ഇസ്ലാമിക മതപ്രചാരകന്‍ സാക്കില്‍ നായിക്കിനെതിരേ കള്ളപ്പണവുമായി ബന്ധപ്പെട്ട കേസെടുത്ത് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്. 193 കോടിയുടെ കള്ളപ്പണവുമായി ബന്ധപ്പെട്ടാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സാക്കിര്‍ നായിക്കിനെയും കൂട്ടാളികളെയും പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് അപേക്ഷയും നല്‍കിയിട്ടുണ്ട്.
അതിനിടെ, ശ്രീലങ്കയിലെ ചര്‍ച്ചുകളിലും മറ്റുമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ടും സാക്കിര്‍ നായിക്ക് പ്രതിസ്ഥാനത്താണ്. ശ്രീലങ്കയില്‍ 250ലേറെ പേര് കൊല്ലപ്പെട്ട ആക്രമണങ്ങളില്‍ പങ്കെടുത്തവരില്‍ ഒരാള്‍ സാക്കിര്‍ നായിക്കിന്റെ പ്രഭാഷണത്തില്‍ ആകൃഷ്ടനായിരുന്നുവെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് സാക്കിര്‍ നായിക്കിന്റെ നിയന്ത്രണത്തിലുള്ള പീസ് ടിവി സംപ്രേഷണം ചെയ്യുന്നത് ശ്രീലങ്കയിലെ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ അവസാനിപ്പിച്ചിരിക്കുകയാണ്.

യുഎപിഎ ഉള്‍പ്പെടെ ചുമത്തപ്പെട്ട ഭീകരവാദ കേസുകളില്‍ പ്രതിയായ സാക്കിര്‍ നായിക്ക് മലേഷ്യന്‍ പൗരത്വം സ്വീകരിച്ച് അവിടെയാണ് കഴിയുന്നത്. 2016 ജൂലൈയിലായിരുന്നു അദ്ദേഹം ഇന്ത്യയില്‍നിന്ന് പുറത്തു പോയത്. അതിനിടെ തനിക്കെതിരേ ഇന്റര്‍പോള്‍ പുറപ്പെടുവിച്ചിരിക്കുന്ന റെഡ് കോര്‍ണര്‍ നോട്ടീസ് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായുള്ള വേട്ടയാടലാണെന്നാണ് സാക്കിര്‍ നായിക് കുറ്റപ്പെടുത്തിയിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
