ദില്ലി: റിലയന്‍സ് ജിയോയില്‍ നിന്നുള്ള ഭീഷണി നേരിടാനും നഷ്ടപ്പെട്ട വരിക്കാരെ തിരിച്ചുപിടിക്കാനുമായി ഭാരതി എയര്‍ടെല്‍ പുതിയ പദ്ധതിയുമായി രംഗത്ത്.
ആനുകൂല്യങ്ങളുടെ പെരുമഴ
വിമാനക്കമ്പനികള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്കുന്ന രീതിയിലുള്ള ലോയല്‍റ്റി പ്രോഗ്രാമുകള്‍ പ്രീപെയ്ഡ് വരിക്കാര്‍ക്കായി ഒരുക്കിയിരിക്കുകയാണ് എയര്‍ടെല്‍. ഇതുപ്രകാരം റീചാര്‍ജ് ചെയ്യുന്ന താരിഫ് പ്ലാനിനും ഡിജിറ്റല്‍ സേവനങ്ങളുടെ ഉപയോഗത്തിനും അനുസൃതമായി നിരവധി ആനുകൂല്യങ്ങളാണ് എയര്‍ടെല്‍ വരിക്കാരെ കാത്തിരിക്കുന്നത്. എയര്‍ടെല്ലിന്റെ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം തുടങ്ങിയ സേവനങ്ങള്‍ നേരത്തേ നല്‍കിത്തുടങ്ങിയിരുന്നു.
താരിഫ് പ്ലാനിന് അനുസൃതമായി ആനുകൂല്യങ്ങള്‍
റീചാര്‍ജ് പ്ലാന്‍ തുക കൂടുന്നതിനനുസരിച്ച് ആനുകൂല്യങ്ങളും വര്‍ധിക്കുന്ന രീതിയിലാണ് പുതിയ ലോയല്‍റ്റി പ്രോഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. കുറഞ്ഞ താരിഫ് നിരക്കുമായി 2016 സപ്തംബറില്‍ ജിയോ രംഗപ്രവേശനം ചെയ്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ എയര്‍ടെല്‍ പുതിയ പദ്ധതിയിലൂടെ വരുമാനം വര്‍ധിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ്.
മികച്ച വരിക്കാര്‍ക്ക് വിഐപി സേവനങ്ങള്‍
മികച്ച വരിക്കാര്‍ക്ക് വിഐപി സേവനങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ കൂടുതല്‍ വരിക്കാറെ ആകര്‍ഷിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് എയര്‍ടെല്‍ ചീഫ് പ്രൊഡക്ട് ഓഫീസര്‍ ആദര്‍ശ് നായര്‍ പറഞ്ഞു. സില്‍വര്‍, ഗോള്‍ഡ്, പ്ലാന്റിനം എന്നിങ്ങനെ മൂന്ന് തലങ്ങളിലായുള്ള ലോയല്‍റ്റി പ്രോഗ്രാമാണ് എയര്‍ടെല്‍ മുന്നോട്ടുവയ്ക്കുന്നത്. 119 രൂപയുടെ പ്രതിമാസ താരിഫ് വരിക്കാര്‍ സില്‍വര്‍ മെംബര്‍ഷിപ്പിന് ഉടമകളാണ്. ഇവര്‍ക്ക് എയര്‍ടെല്‍ ടിവി, വിങ്ക് എന്നീ അടിസ്ഥാന സേവനങ്ങളാണ് അധികമായി ലഭിക്കുക.
ഗോള്‍ഡ് മെംബര്‍മാര്‍ക്ക് ആനുകൂല്യങ്ങളേറെ
119 രൂപ മുതല്‍ 499 രൂപ വരെ മാസത്തില്‍ റീചാര്‍ജ് ചെയ്യുന്ന ഗോള്‍ഡ് അംഗങ്ങള്‍ക്ക് 1500രൂപയുടെ നെറ്റ്ഫ്ളിക്സ് ഗിഫ്റ്റ്, ആമസോണ്‍ പ്രൈം, എയര്‍ടെല്‍ ടിവി പ്രീമിയം, വിങ്ക് മ്യൂസിക്, എയര്‍ടെല്‍ സെക്യുവര്‍ തുടങ്ങിയ നിരവധി ആഡ്-ഓണ്‍ സൗകര്യങ്ങളും ഫിനാന്‍ഷ്യല്‍ സേവനങ്ങളും ലഭിക്കും.
പ്ലാറ്റിനം വരിക്കാര്‍ക്ക് വിവിഐപി പരിഗണന
499 രൂപയ്ക്ക് മുകളില്‍ റീചാര്‍ജ് ചെയ്യുന്ന പ്ലാറ്റിനം വരിക്കാര്‍ക്ക് വിവിഐപി പരിഗണനയാണ് ലഭിക്കുക. പ്രീമിയം കണ്ടന്റുകള്‍, ഇ-ബുക്ക് സേവനം, വൈറസ് പ്രൊട്ടക്ഷന്‍, വിവിധ പരിപാടികളിലേക്കുള്ള ടിക്കറ്റുകള്‍, സെയില്‍സ് ഓഫറുകള്‍ തുടങ്ങി നിരവധി ഓഫറുകളാണ് എയര്‍ടെല്‍ വാഗ്ദാനം ചെയ്യുന്നത്. ഇതിനു പുറമെ പ്രത്യേക കസ്റ്റമര്‍ സര്‍വീസ് ഡെസ്ക്കിന്റെ സേവനവും പ്ലാറ്റിനം അംഗങ്ങള്‍ക്ക് ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
