ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ വോഡഫോണ്‍-ഐഡിയ തങ്ങളുടെ വരിക്കാര്‍ക്ക് മികച്ച കസ്റ്റമര്‍ കെയര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐബിഎമ്മുമായി കരാറില്‍ ഒപ്പുവച്ചു. 800 മില്യന്‍ ഡോളറിന്റേതാണ് കരാറെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. ഇത് 5000 കോടി രൂപയിലേറെ വരും. അഞ്ചു വര്‍ഷത്തേക്കാണ് ആഗോള ഐടി കമ്പനിയുമായി വൊഡഫോണ്‍ ഐഡിയ കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്. വൊഡഫോണ്‍ ഐഡിയക്ക് ഇന്ത്യയില്‍ 38.7 കോടി വരിക്കാറുണ്ടെന്നാണ് കണക്ക്.

വോഡഫോണും ഐഡിയയും പരസ്പരം ലയിക്കുന്നതിന് മുമ്പ് ഇരു കമ്പനികള്‍ക്കും ഐബിഎമ്മിന്റെ പങ്കാളികളായിരുന്നു. ഇതാണ് പുതിയ കരാറിലേക്ക് നയിച്ചത്. വീഡിയോ സ്ട്രീമിംഗ്, ഡിജിറ്റല്‍ കൊമേഴ്സ് തുടങ്ങിയ സേവനങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വരിക്കാര്‍ക്ക് മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നതിനാണ് ലോകോത്തര ഐടി കമ്പനിയായ ഐബിഎമ്മുമായി കരാറില്‍ ഒപ്പുവച്ചതെന്ന് വോഡഫോണ്‍ ഐഡിയ അറിയിച്ചു. ഏറ്റവും പുതിയ സാങ്കേതികവിദ്യയിലൂടെ എതിരാളികള്‍ നല്കുന്നതിനേക്കാള് മികച്ച ഐടി സേവനങ്ങള്‍ വരിക്കാര്‍ക്ക് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഐബിഎമ്മുമായി സഹകരിച്ച് ക്ലൗഡ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് (ഐഒടി) തുടങ്ങിയ മേഖലകളെ ഉപയോഗപ്പെടുത്തുന്നതിലൂടെ ഏറ്റവും പുതിയതും മികച്ചതുമായ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാനാവുമെന്നാണ് പ്രതീക്ഷയെന്ന് വോഡഫോണ്‍-ഐഡിയ ചീഫ് എക്സിക്യൂട്ടീവ് ബലേഷ് ശര്‍മ പറഞ്ഞു. വോഡഫോണ്‍-ഐഡിയയുടെ ഡാറ്റ സെന്ററുകള്‍, ഡിസാസ്റ്റര്‍ റിക്കവറി സെന്ററുകള്‍ തുടങ്ങിയവയെ ശക്തിപ്പെടുത്താനും ഈ കരാര്‍ വഴിയൊരുക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
