അക്ഷയ തൃതീയയ്ക്ക് മുന്നോടിയായി സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് ഉയർന്നത്. ഗ്രാമിന് 2,955 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. ഒരു പവന് സ്വര്‍ണത്തിന് 23,640 രൂപയാണ് ഇന്നത്തെ നിരക്ക്.
സ്വർണ വില എങ്ങോട്ട്?
കഴിഞ്ഞ രണ്ട് ദിവസമായി പവന് 23560 രൂപയായിരുന്നു സ്വർണ വില. മെയ് മൂന്നിന് ഗ്രാമിന് 2,935 രൂപയും പവന് 23,480 രൂപയുമായി നിരക്ക്. ജനുവരിയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. ഏപ്രിൽ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും പവന് 23480 രൂപയാണ്. ഏപ്രിൽ 9നാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. ഏപ്രിലെ ഏറ്റവും കൂടിയ വില പവന് 23920 രൂപയാണ്.
നാളെ അക്ഷയ തൃതീയ
നാളെയാണ് സ്വർണ വ്യാപാരികളും സ്വർണ ഉപഭോക്താക്കളും കാത്തിരിക്കുന്ന അക്ഷയ തൃതീയ ദിനം. അക്ഷയ ത്രിതീയയ്ക്ക് സ്വര്‍ണ വാങ്ങുന്നത് ഉത്തമമാണെന്നാണ് ഭാരതീയ വിശ്വാസം. അക്ഷയ ത്രിതീയ പ്രമാണിച്ച് ഇത്തവണ സ്വര്‍ണത്തിന് ആവശ്യകത കൂടാന്‍ സാധ്യതയുണ്ടെന്നും. ഈ വര്‍ഷം രണ്ടാം പകുതിയില്‍ മികച്ച നേട്ടം സ്വര്‍ണത്തില്‍നിന്ന് ലഭിക്കുമെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഇറക്കുമതി കൂടി
മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതിയില്‍ 20 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതും അക്ഷയ ത്രിതീയ മുന്നിൽ കണ്ടാണ്. വില്പനയില് 20 മുതല്‍ 30 ശതമാനം വരെ വര്‍ധനവാണ് ഇത്തവണ വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്.
ആഗോള വിപണി
ആഗോള വിപണിയിലും സ്വർണവില ഉയരുകയാണ്. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,283 ഡോളറാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ആഴ്ച സ്വർണ വിലയിൽ ഒരു ശതമാനം ഇടിവുണ്ടായി. വെള്ളി വില 2.3 ശതമാനം നഷ്ടത്തിൽ അവസാനിച്ചു.
malayalam.goodreturns.in
More From GoodReturns

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ



Click it and Unblock the Notifications