ബെംഗളൂരു: ട്രെയിന്‍ സമയത്ത് എത്താതിരുന്നത് കാരണം നീറ്റ് പരീക്ഷ എഴുതാന്‍ കഴിയാതെ വന്ന വിദ്യാര്‍ഥികള്‍, പരീക്ഷ വീണ്ടും നടത്തണമെന്ന ആവശ്യവുമായി രംഗത്തെത്തി. വടക്കന്‍ കര്‍ണാടകയിലെ അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ക്കാണ് ട്രെയിന്‍ ഏഴു മണിക്കൂര്‍ വൈകിയതിനെ തുടര്‍ന്ന് നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) പരീക്ഷ എഴുതാന്‍ കഴിയാതിരുന്നത്.

പരീക്ഷാ ഹാളില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 1.30നാണ് വിദ്യാര്‍ഥികള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, നോര്‍ത്ത് കര്‍ണാടക-ബംഗളൂരു ഹംപി എക്സ്പ്രസ് (16591) എത്തിയത് ആറു മണിക്കൂര്‍ വൈകി 2.30ന്. കൃത്യ സമയത്ത് പരീക്ഷക്ക് എത്താന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷം നഷ്ടമാകും.
പരീക്ഷ എഴുതാന്‍ സാധിക്കാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരവസരം കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് നരേന്ദ്ര മോദിയെയും റെയില്‍വെ മന്ത്രി പീയൂഷ് ഗോയലിനെയും പ്രകാശ് ജാവഡേക്കറിനെയും സമീപിച്ചതായും കുമാരസ്വാമി അറിയിച്ചു. അവസാന നിമിഷം പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റമുണ്ടായതും വിദ്യാര്‍ത്ഥികള്‍ക്ക് പ്രയാസമുണ്ടാക്കിയെന്ന് കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.
ട്രെയിന്‍ വൈകിയ സാഹചര്യം ചൂണ്ടിക്കാട്ടി പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികളില്‍ ചിലര്‍ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന് സന്ദേശം അയച്ചിട്ടുണ്ട്. റെയില്‍വെ മന്ത്രിയെ കൂടി ടാഗ് ചെയ്താണ് വിദ്യാര്‍ത്ഥികള്‍ പരാതി സമര്‍പ്പിച്ചത്. പരീക്ഷ നഷ്ടമായ വിദ്യാര്‍ഥികള്‍ക്ക് ഒരു അവസരം കൂടി നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യയും പ്രധാനമന്ത്രിക്ക് സന്ദേശമയച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
