2018-19 കാലഘട്ടത്തിൽ ഇപിഎഫിന് 8.65 ശതമാനം പലിശ നൽകുമെന്ന് എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷന് (ഇപിഎഫ്ഒ) പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത്രയും ഉയർന്ന പലിശ നൽകാൻ ഇപിഎഫ്ഒയ്ക്ക് മതിയായ മിച്ച ഫണ്ടുണോയെന്നാണ് ധനന്ത്രാലയത്തിന്റെ സംശയം. ഇത് സംബന്ധിച്ച് ധനമന്ത്രാലയം ഇപിഎഫ്ഒയിൽ നിന്ന് വിശദീകരണം തേടി.
അടുത്ത സാമ്പത്തിക വർഷത്തേക്ക് കൂടുതൽ മിച്ച ഫണ്ട് ഉണ്ടാകുമോ എന്ന കാര്യത്തിൽ തൊഴിൽ മന്ത്രാലയവും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇപിഎഫ്ഒയ്ക്ക് പലിശ നൽകാനായില്ലെങ്കിൽ വരിക്കാർക്ക് നൽകാനുള്ള ബാധ്യത സർക്കാരിന് ഏറ്റെടുക്കേണ്ടി വരും. അതിനാലാണ് ഇപിഎഫ്ഒയുടെ ഇരു മന്ത്രാലയങ്ങളും ഇപിഎഫ്ഒയോട് വിവരങ്ങൾ ആരായുന്നത്. മാത്രമല്ല ഇപിഎഫ്ഒയും റിസ്ക് കൂടുതലുള്ള ഐഎൽ ആൻഡ് എഫ്എസ് പോലുള്ളവയിലെ നിക്ഷേപങ്ങളെക്കുറിച്ചും ധനന്ത്രാലയം വിശദീകരണം തേടിയിട്ടുണ്ട്.

ഇപിഎഫ്ഒയുടെ എല്ലാ കണക്കുകൂട്ടലുകളും ശരിയാണെന്നും കഴിഞ്ഞ 20 വർഷത്തിലേറെയോ അതിലധികമോ ആയി ഇതേ പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുന്നതിനാൽ ഭയപ്പെടാനില്ലെന്നും.തങ്ങൾ പിന്തുടരുന്നത് പുതിയ രീതി അല്ലെന്നും ഇത് സംബന്ധിച്ച് ഒരു ഇപിഎഫ്ഒ ഉദ്യോഗസ്ഥൻ പ്രതികരിച്ചു. ധനകാര്യ മന്ത്രാലയം ചില ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും അവയ്ക്ക് കൃത്യമായ ഉത്തരം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഐഎൽ ആൻഡ് എഫ്എസ് പോലുള്ളവയിൽ നിക്ഷേപം നടത്തിയിട്ട് ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം സർക്കാരിന് മുന്നിൽ വിശദീകരിക്കും. ഫിബ്രവരിയിൽ സമർപ്പിച്ച ലേബർ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ 57-ാമത് റിപ്പോർട്ട് അനുസരിച്ച് ഇപിഎഫ്ഒ ഐഎൽ ആൻഡ് എഫ്എസിൽ നടത്തിയിരിക്കുന്ന നിക്ഷേപം 574.73 കോടി രൂപയാണ്. ഇപിഎഫ് പലിശ നിരക്ക് വർദ്ധിക്കുന്നതോടെ ഔദ്യോഗിക തൊഴിൽ മേഖലയില്‍ ജോലി ചെയ്യുന്ന ആറു കോടി പേർക്കാണ് നേട്ടം ലഭിക്കുന്നത്. 8.55 ശതമാനമാണ് നിലവിലെ പലിശ നിരക്ക്. ഇതാണ് 2018-2019 സാമ്പത്തിക വർഷം 8.65 ശതമാനമായി ഉയർത്താൻ പോകുന്നത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ



Click it and Unblock the Notifications
