തുടർച്ചയായ രണ്ട് ദിവസമായി രാജ്യത്തെ പ്രധാന നഗരങ്ങളിൽ പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. തലസ്ഥാന നഗരമായ ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 73 രൂപയും ഡീസലിന് 66.66 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നലെയും ഇതേ വിലയിക്കാണ് വിൽപ്പന നടന്നത്. എന്നാൽ കേരളത്തിൽ പെട്രോളിനും ഡീസലിനും ഓരോ പൈസ വർദ്ധിച്ച് പെട്രോൾ ലിറ്ററിന് 76.23 രൂപയും, ഡീസൽ ലിറ്ററിന് 71.57 രൂപയുമാണ് വില.
നികുതി കുറച്ചതിനെ തുടർന്ന് ഇന്ത്യയിലെ പ്രധാന മെട്രോ നഗരങ്ങളെയും മറ്റ് സംസ്ഥാനങ്ങളെയും താരതമ്യപ്പെടുത്തുമ്പോൾ ഇന്ധന വില ഏറ്റവും കുറവ് ഡൽഹിയിലാണ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വെബ്സൈറ്റിലെ വില വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 75.04 രൂപയും ഡീസലിന് ലിറ്ററിന് 68.40 രൂപയുമാണ് വില.

മുംബൈയിൽ പെട്രോൾ ലിറ്ററിന് 78.59 രൂപയ്ക്കും, ഡീസൽ ലിറ്ററിന് 69.81 രൂപയ്ക്കുമാണ് വിൽക്കുന്നത്. തിങ്കളാഴ്ച വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്നത്തെ വിലയുമായി യാതൊരു മാറ്റവുമില്ല. ഒരു ലിറ്റർ പെട്രോളിന് 75.79 രൂപയാണ് ചെന്നൈയിലെ വില. ഡീസലിന് 70.43 രൂപ നൽകണം.
നോയ്ഡയിലും പെട്രോളിന് വില 72.34 രൂപയും ഡീസൽ വില 65.72 രൂപയുമാണ്. ഗുരുഗ്രാമിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 72.85, 65.80 എന്നിങ്ങനെയാണ്. ഇന്നലത്തെ അതേ വില തന്നെയാണ് ഇവിടെ ഇന്നും ഈടാക്കുന്നത്. രാജ്യത്ത് ഇന്ധന വില ആഗോള ക്രൂഡ് വിലയെ ആശ്രയിച്ചാണ് മാറുന്നത്. കൂടാതെ രൂപ - ഡോളർ വിനിമയ നിരക്കും നാണയപ്പെരുപ്പവും വിലയെ ബാധിക്കുന്ന ഘടകങ്ങളാണ്. ക്രൂഡ് ഓയിൽ ആവശ്യകതയിൽ 80 ശതമാനവും നിലവിൽ ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 71.16 ഡോളർ ആണ്.
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications