ദുബായ് ആസ്ഥാനമായ വിമാന കമ്പനിയായ ഫ്ലൈ ദുബായ് പത്താം വാർഷികാഘോഷൾക്ക് തുടക്കം കുറിച്ചു 2019 ജൂണിലാണ് എയർലൈൻ സർവ്വീസ് ആരംഭിച്ചിട്ട് 10 വർഷം തികയുന്നത്. ഇതിന്റെ ഭാഗമായി യാത്രക്കാർക്ക് സൗജന്യ വിമാന ടിക്കറ്റ് വരെയാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്.
10-ാം വാര്ഷികത്തോടനുബന്ധിച്ച് ഫ്ലൈ ദുബായ് ഒരു വെബ്സൈറ്റ് രൂപീകരിച്ചിട്ടുണ്ട്. www.comeflydubaiwithus.com എന്നതാണ് വെബ്സൈറ്റ്. ഈ വെബ്സൈറ്റ് വഴി ഫ്ലൈ ദുബായിൽ മുമ്പ് യാത്ര ചെയ്തിട്ടുള്ള യാത്രക്കാർക്ക് അവരുടെ മറക്കാനാകാത്ത അനുഭവം പങ്കു വയ്ക്കാം. ഈ മത്സരത്തിന്റെ വിജയികളായി കമ്പനി തെരഞ്ഞെടുക്കുന്ന 10 ഭാഗ്യശാലികൾക്കാണ് സൗജന്യ വിമാന ടിക്കറ്റ് ലഭിക്കുന്നത്. ദുബായിലേക്കും തിരിച്ചുമുളള ഫ്ലൈ ദുബായുടെ ഇക്കണോമി ക്ലാസ് ടിക്കറ്റാണ് ഭാഗ്യശാലികൾക്ക് സമ്മാനമായി ലഭിക്കുക.

10 വർഷത്തിനിടയിൽ 70 മില്യൺ യാത്രക്കാരെയാണ് ഫ്ലൈ ദുബായ് നേടിയിരിക്കുന്നത്. 47 രാജ്യങ്ങളിലായി 90 വിമാനത്താവളങ്ങളിലേയ്ക്കാണ് ഫ്ലൈ ദുബായ് സർവ്വീസുകൾ നടത്തുന്നത്. ആഫ്രിക്ക, മധ്യേഷ്യ, യൂറോപ്പ്, ജിസിസി, മിഡിൽ ഈസ്റ്റ്, ഇന്ത്യ എന്നിവടങ്ങളിലേയ്ക്കാണ് എയർലൈന്റെ പ്രധാന സർവ്വീസുകൾ. 2009ൽ പ്രവർത്തനം ആരംഭിച്ചെങ്കിലും കമ്പനി ബിസിനസ് ക്ലാസ്സ് ആരംഭിക്കുന്നത് 2013ലാണ്.
സ്ഥിരതയാർന്ന വളർച്ച, വർദ്ധിപ്പിച്ച യാത്രാ സൗകര്യങ്ങൾ, യാത്രക്കാരോടുള്ള പ്രതിബദ്ധത തുടങ്ങിയവ ഉറപ്പു വരുത്തിയാണ് കമ്പനി 10 വർഷം പൂർത്തിയാക്കിയതിന് ശേഷം പുതിയ അധ്യായത്തിലേയ്ക്ക് കടക്കുന്നതെന്ന് ഫ്ലൈ ദുബായ് സിഇഒ ഗൈത് അൽ ഗൈത് വ്യക്തമാക്കി. സൗകര്യപ്രദവും, വിശ്വസനീയവും, താങ്ങാനാവുന്ന യാത്രാക്കൂലിയുമാണ് കമ്പനിയുടെ പ്രത്യേകതയെന്നും അദ്ദേഹം വ്യക്തമാക്കി. ജീവനക്കാരുടെ കഠിനാധ്വാനവും പരിശ്രമങ്ങളുമാണ് കമ്പനിയുടെ കഴിഞ്ഞ 10 വർഷത്തെ മികവുറ്റ വിജയത്തിന് പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
