ദില്ലി: കഴിഞ്ഞ ഒരു മാസത്തോളമായി രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വലിയ മാറ്റമില്ലാതെ തുടരുകയാണ്. മാറ്റമുണ്ടെങ്കില്‍ തന്നെ ചെറിയ വര്‍ധനവ് മാത്രമാണ് കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ഇന്ധന വിലയിലുണ്ടായത്. ലോകത്തെ പ്രധാന എണ്ണ വിതരണ രാജ്യങ്ങളിലൊന്നായ ഇറാനെതിരേ അമേരിക്ക പ്രഖ്യാപിച്ച ഉപരോധം മെയ് രണ്ടിന് പൂര്‍ണാര്‍ഥത്തില്‍ നിലവില്‍ വന്നതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ക്രൂഡോയില്‍ വിലയില്‍ വലിയ വര്‍ധനവുണ്ടായിട്ടും അതിന്റെ മാറ്റം ഇന്ത്യയില്‍ കാര്യമായി പ്രതിഫലിച്ചിട്ടില്ല എന്നതാണ് ഏറെ ആശ്ചര്യകരം.

അതിന്റെ കാരണം മറ്റൊന്നല്ല. ഇന്ത്യയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി നടന്നുകൊണ്ടിരിക്കുകയാണ് എന്നതാണ് എണ്ണ വില മാറ്റമില്ലാതെ തുടരുന്നതിന് കാരണം. തെരഞ്ഞെടുപ്പ് വേളയില്‍ എണ്ണവില വലിയ തോതില്‍ വര്‍ധിച്ചാല്‍ അത് ഭരണകക്ഷിക്കെതിരായ വികാരമായി വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്നതിനാല്‍ എണ്ണക്കമ്പനികളുടെ മേല്‍ വില കൂട്ടാതിരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി നിറുത്തിയിരിക്കുകയാണ് അധികൃതര്‍. എന്നാല്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്ന മെയ് 19ഓടെ രാജ്യത്തെ എണ്ണ വില കുത്തനെ കൂടുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കൂടിയിട്ടും ഇന്ത്യയില്‍ കുറഞ്ഞ വിലയ്ക്ക് എണ്ണ വില്‍ക്കേണ്ടി വന്നതിന്റെ നഷ്ടം മുഴുവനും നികത്തുന്ന രീതിയിലുള്ള വന്‍ വര്‍ധനവായിരിക്കും മെയ് 19ന് ശേഷം ഉണ്ടാവുകയെന്ന ഭീതിയിലാണ് ജനങ്ങള്‍. ആവശ്യമായ എണ്ണയുടെ 83.7 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. 2016ല്‍ ഇത് 80.6 ശതമാനമായിരുന്നു. 2016ല്‍ 202.9 മില്യണ്‍ ടണ്‍ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.
2019 ആകുമ്പോഴേക്ക് ഇത് 226.6 മില്യണ്‍ ടണ്ണായി ഉയര്‍ന്നു. 2016ല്‍ എണ്ണ വാങ്ങുന്നതിനായി ഇന്ത്യ ചെലവിട്ടത് 65.6 ബില്യണ്‍ ഡോളറാണെങ്കില്‍ 2019ല്‍ അത് 114.2 ബില്യണ്‍ ഡോളറായി മാറി. ഈ കാലയളവില്‍ എണ്ണയുടെ വില കൂടിയതും ചെലവ് കൂടാനുള്ള ഘടകമാണ്. 2019ല്‍ ഇന്ത്യ ഇറക്കുമതി ചെയ്ത എണ്ണയുടെ 10.6 ശമതാനവും ഇറാനില്‍ നിന്നായിരുന്നു.

ലോകത്തെ എണ്ണ വ്യാപാരത്തിന്റെ നാല് ശതമാനത്തിലേറെ കൈകാര്യം ചെയ്യുന്ന രാജ്യമായ ഇറാനെതിരേ ഉണ്ടായിരിക്കുന്ന ഉപരോധം വരുംദിനങ്ങളില്‍ എണ്ണ വില കുതിച്ചുയരാന്‍ കാരണമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്തകാലത്തായി ക്രൂഡോയില്‍ വിലയില്‍ വലിയ വര്‍ധനവുണ്ടായി. ജനുവരിയില്‍ ബാരലിന് 52.40 ഡോളറായിരുന്നിടത്ത് മെയ് മൂന്ന് ആവുമ്പോഴേക്ക് വില 70.70 ഡോളറായി മാറി. ഇറാന് ഉപരോധത്തിന്റെ പ്രതിഫലനം വിപണിയില്‍ കൂടുതല്‍ പ്രതിഫലിക്കുന്നതോടെ എണ്ണ വില ഇനിയും കൂടിയേക്കുമെന്ന ഭീതിയിലാണ് ലോകം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications