ടാറ്റാ കൺസൾട്ടൻസി സർവീസസ് ലിമിറ്റഡിനെ (ടിസിഎസ്) 2018 - 19 കാലയളവിലെ ലോകത്തിലെ മൂന്നാമത്തെ വലിയ സോഫ്റ്റ്വെയർ സേവന ദാതാക്കളായി തിരഞ്ഞെടുത്തു. ഡിഎക്സ്സി ടെക്നോളജി കമ്പനിയെ മറികടന്നാണ് ടിസിഎസ് മൂന്നാം സ്ഥാനത്ത് എത്തിയത്. രണ്ട് വർഷത്തിനിടയിൽ ഐടി മേഖലയിൽ നടന്ന ഏറ്റവും വലിയ മാറ്റങ്ങളിലൊന്നാണ് ടിസിഎസിന്റെ ഈ നേട്ടം.
ഡിഎക്സ്സി ടെക്നോളജിയുടെ നാലാം പാദ വാർഷിക റിപ്പോർട്ട് മേയ് 23ന് പ്രഖ്യാപിക്കും. ഇതിന് മുമ്പാണ് ടിസിഎസ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക പാദത്തിൽ ടിസിഎസ് 9.6% വളർച്ച കൈവരിച്ചു. അതായത്, 1.82 ബില്യൺ ഡോളരാണ് പുതിയ ബിസിനസിലേക്ക് നീക്കിവച്ചിരിക്കുന്നത്.

2018-19 സാമ്പത്തിക വർഷത്തെ ആദ്യ ഒമ്പതു മാസത്തിൽ ടിസിഎസ് 15.52 ബില്യൻ ഡോളർ വരുമാനം നേടി. എന്നാൽ ഇതേ സമയം ഡിഎക്സ്സി നേടിയ വരുമാനം 15.47 ബില്യൺ ഡോളറാണ്. രണ്ട് വർഷത്തിനിടെ ടിസിഎസ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചതാണ് ഈ നേട്ടത്തിന് കാരണം. അതേ സമയം ഡിഎക്സ്സി ബിസിനസുകളിൽ ഭൂരിഭാഗവും വിഭജിക്കുകയും പുനർക്രമീകരിക്കുകയും ചെയ്തതോടെ വരുമാനത്തിൽ ഇടിവുണ്ടായി.
2017ൽ ആരംഭിച്ച ഡിഎക്സ്സി ടെക്നോളജി ആ വർഷം തന്നെ 25.39 ബില്ല്യൺ ഡോളറിന്റെ വരുമാനമുണ്ടാക്കിയിരുന്നു. അതേ സമയം 2017ൽ ടിസിഎസ് 17.57 ബില്യൺ ഡോളറാണ് വരുമാനമായി നേടിയത്. അതായത് കഴിഞ്ഞ രണ്ട് വർഷക്കാലത്ത് ഡിഎക്സ്സിയുടെ വരുമാനം നാല് ബില്യൺ ഡോളർ കുറയുകയും ടിസിഎസ് 3.34 ബില്യൺ ഡോളർ അധിക വരുമാനം നേടുകയും ചെയ്തു. ഐബിഎം കഴിഞ്ഞ വർഷം 79.59 ബില്യൺ ഡോളർ വരുമാനമാണ് നേടിയത്. ആക്സഞ്ചറിന്റെ കഴിഞ്ഞ വർഷത്തെ വരുമാനം 39.57 ബില്ല്യൺ ഡോളർ ആയിരുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
