വേനൽക്കാല കച്ചവടത്തെ ആശ്രയിക്കുന്ന കമ്പനികൾക്ക് മൂന്ന് വർഷത്തിനിടയിലെ ഏറ്റവും വലിയ ചാകരക്കാലമായിരുന്നു ഏപ്രിൽ മാസം. എയർ കണ്ടീഷണറുകൾ, ശീതള പാനീയങ്ങൾ, ഐസ്ക്രീമുകൾ എന്നിവയുടെ വിൽപ്പനയിലാണ് കഴിഞ്ഞ മാസം റെക്കോർഡ് നേട്ടമുണ്ടായിരിക്കുന്നത്.
ഏപ്രിലിലെ കണക്ക് പ്രകാരം എസിയുടെ വിൽപ്പനയിൽ 15 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. റഫ്രിജറേറ്റർ വിൽപ്പന 8 ശതമാനം ഉയർന്നു. ജ്യൂസുകൾ, ഐസ്ക്രീമുകൾ എന്നിവയുടെ വിൽപ്പനയിൽ 15 മുതൽ 18 ശതമാനം വരെ നേട്ടമുണ്ടായി. ശീതള പാനീയങ്ങളായ പായ്ക്ക് ചെയ്ത ലസ്സി, മിൽക്ക് ഷേക്ക്, ബട്ടർ മിൽക്ക് തുടങ്ങിയവയുടെ വിൽപ്പന 30 ശതമാനം വരെ ഉയർന്നു.

എന്നാൽ കഴിഞ്ഞ വേനൽക്കാലത്ത് ഇവയുടെ വിൽപ്പനയിൽ ഇത്രയധികം വർദ്ധനവ് ഉണ്ടായിരുന്നില്ല. കഴിഞ്ഞ വർഷത്തെ കണക്കുകകൾ അനുസരിച്ച് എസിയുടെ വിൽപ്പന 2 ശതമാനവും, റഫ്രിജറേറ്ററുകൾ 5 ശതമാനവും ജ്യൂസ്, പായ്ക്ക് ചെയ്ത ശീതള പാനീയങ്ങൾ, ഐസ്ക്രീം എന്നിവയുടെ വിൽപ്പന 10 മുതൽ 14 ശതമാനം വരെയുമാണ് വർദ്ധിച്ചത്.
അമുൽ, ഡാബർ, വോൾട്ടാസ്, ദയ്കിൻ, ഗോദ്റെജ് അപ്ലയൻസസ് എന്നിവയാണ് ഏപ്രിൽ - ജൂൺ പാദത്തിൽ ഉയർന്ന വളർച്ച പ്രതീക്ഷിക്കുന്ന കമ്പനികൾ. പൊതു തിരഞ്ഞെടുപ്പ് ഉപഭോക്തൃ വികാരങ്ങളെ സ്വാധീനിക്കുമെന്ന് ചില കമ്പനികളെങ്കിലും ഭയപ്പെട്ടിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് യാതൊരു വിധ സ്വാധീനവും നടത്തിയില്ലെന്ന് ജാപ്പനീസ് എസി നിർമാതാക്കളായ ദയ്ക്കിൻ ഇന്ത്യ എം.ഡി കൻവാൽജിത് ജാവ പറഞ്ഞു. മാർച്ചിൽ ദക്ഷിണേന്ത്യയിലും ഏപ്രിലിൽ ഉത്തരേന്ത്യയിലുമാണ് സാധാരണ നിലയിൽ വിൽപ്പന കൂടാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ദക്ഷിണേന്ത്യയിലും മധ്യ ഇന്ത്യയിലുമാണ് ഇത്തവണ പരമാവധി വിൽപ്പന നടന്നതെന്ന് ടാറ്റയുടെ ഉടമസ്ഥതയിലുള്ള എസി മാർക്കറ്റ് ലീഡർ വോൾട്ടാസ് എം.ഡി പ്രദീപ് ബക്ഷി പറഞ്ഞു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
