സ്വകാര്യതയെന്നത് പണക്കാര്‍ക്ക് മാത്രം അവകാശപ്പെട്ട ആഢംബര വസ്തുവല്ലെന്ന് സുന്ദര്‍ പിച്ചൈ

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യുയോര്‍ക്ക്: വിലപിടിപ്പുള്ള ഉപകരണങ്ങളും സേവനങ്ങളും വാങ്ങാന്‍ ശേഷിയുള്ളവര്‍ക്ക് മാത്രം അവകാശപ്പെട്ട ആഢംബര വസ്തുവല്ല സ്വകാര്യതയെന്നും ലോകത്ത് എല്ലാവര്‍ക്കും ഒരുപോലെ ലഭ്യമാകേണ്ടതാണ് അതെന്നും ഗൂഗ്ള്‍ സിഇഒ സുന്ദര്‍പിച്ചൈ. ന്യുയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് ആപ്പിള്‍ പോലുള്ള കമ്പനികളെ പരോക്ഷമായി വിമര്‍ശിക്കുന്ന പിച്ചൈയുടെ പരാമര്‍ശം. വ്യക്തിയുടെ സ്വകാര്യതയും ഉപഭോക്താക്കളുടെ വിവരങ്ങളും സംരക്ഷിക്കാന്‍ ഗൂഗ്ള്‍ നടത്തുന്ന ശ്രമങ്ങളെ ന്യായീകരിച്ചുകൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ ലേഖനം.

സ്വകാര്യതയെന്നത് പണക്കാര്‍ക്ക് മാത്രം അവകാശപ്പെട്ട ആഢംബര വസ്തുവല്ലെന്ന് സുന്ദര്‍ പിച്ചൈ

 

ലോകത്തെ എല്ലാവര്‍ക്കും ഒരു പോലെ ലഭ്യമാകുന്നതാവണം സ്വകാര്യതയെന്നത്. സ്വകാര്യതയെ കൂടുതല്‍ ജനാധിപത്യപരമാക്കാനാണ് ഗൂഗ്‌ളിന്റെ ശ്രമമെന്നും അദ്ദേഹം എഴുതി. തങ്ങളുടെ വിവരങ്ങള്‍ എങ്ങനെയാണ് ഉപയോഗിക്കപ്പെടുകയും പങ്കുവയ്ക്കപ്പെടുകയും ചെയ്യുന്നത് എന്ന കാര്യത്തില്‍ ആളുകള്‍ക്ക് ആകാംക്ഷയുണ്ട്. എന്നാല്‍ ഓരോരുത്തര്‍ക്കും തങ്ങള്‍ക്ക് ഇണങ്ങും വിധമാണ് സ്വകാര്യതയെ നിര്‍വചിക്കുന്നത്. എന്നാല്‍ സ്വകാര്യത തികച്ചും വ്യക്തിപരമാണെന്നാണ് തന്റെ കാഴ്ചപ്പാട്. അതുകൊണ്ടുതന്നെ തങ്ങളുടെ വിവരങ്ങള്‍ എങ്ങനെ ഉപയോഗിക്കപ്പെടണം എന്നതിനെ കുറിച്ച് വ്യക്തിപരമായ തെരഞ്ഞെടുപ്പിന് അവസരം നല്‍കാന്‍ കമ്പനികള്‍ക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാരുതിക്കും രക്ഷയില്ല; ഏപ്രിലില്‍ ആള്‍ട്ടോ, സ്വിഫ്റ്റ് കാറുകളുടെ ഉല്‍പ്പാദനം 10.3% കുറച്ചു

ഗുഗ്‌ളിന്റെ വിവിധ ഉല്‍പ്പന്നങ്ങളിലും പ്ലാറ്റ്‌ഫോമുകളിലും ഉപയോക്താക്കളുടെ സ്വകാര്യതയും വിവര സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള വിവിധ പദ്ധതികളെ കുറിച്ച് കഴിഞ്ഞ ദിവസം നടന്ന ഗൂഗ്‌ളിന്റെ വാര്‍ഷിക ഡെവലപ്പര്‍ സമ്മേളനത്തില്‍ വ്യക്തമാക്കപ്പെട്ടിരുന്നു. എല്ലാ ഓരോരുത്തര്‍ക്കും സ്വകാര്യത എന്നതാണ് ഗുഗ്‌ളിന്റെ അടിസ്ഥാന തത്വം. ആഗോളതലത്തില്‍ ലഭ്യമായതും ഉപയോഗിക്കത്തക്കതുമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുകയെന്നതാണ് തങ്ങളുടെ ദൗത്യം- അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടാണ് ഗൂഗ്ള്‍ സേര്‍ച്ച് എല്ലാവര്‍ക്കും ഒരു പോലെ പ്രവര്‍ത്തിക്കുന്നത്. നിങ്ങള്‍ ഹാവഡിലെ പ്രഫസറാണെങ്കിലും ഇന്തോനീഷ്യയിലെ ഗ്രാമീണ വിദ്യാര്‍ഥിയാണെങ്കിലും ഗൂഗ്‌ളിന്റെ സേര്‍ച്ച് റിസള്‍ട്ട് ഒന്നുതന്നെയായിരിക്കുന്നത് അതുകൊണ്ടാണെന്നും പിച്ചൈ വ്യക്തമാക്കി. വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുതകുന്ന നിയമങ്ങള്‍ നിര്‍മിക്കണമെന്ന് അദ്ദേഹം യുഎസ് ഭരണകൂടത്തോട് അഭ്യര്‍ഥിച്ചു. നിയമനിര്‍മാണത്തിലൂടെ മാത്രമേ ആഗോളതലത്തില്‍ വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കപ്പെടുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

Read more about: google
English summary

google ceo sundar pichai speaks for privacy

google ceo sundar pichai speaks for privacy
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X