റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ജൂണിൽ പലിശ നിരക്ക് വീണ്ടും കുറയ്ക്കാൻ സാധ്യത. ഈ വർഷം പണപ്പെരുപ്പം ഉയരുന്നതിന് മുമ്പ് വീണ്ടും പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് ഐഎച്ച്എസ് മാർക്കിറ്റ് പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. സാമ്പത്തിക വളർച്ച കൂട്ടുന്നതിനായി ഫെബ്രുവരി, ഏപ്രിൽ മാസങ്ങളിൽ ആർബിഐ പലിശ നിരക്ക് 0.25 ശതമാനം വീതം കുറച്ചിരുന്നു.
ആഗോള സാമ്പത്തിക നയ നടപടികളുടെ പ്രവണതയും സാമ്പത്തിക പ്രത്യാഘാതവും സംബന്ധിച്ച ലണ്ടനിലെ ആഗോള വിവര ദാതാക്കളുടെ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. 2020ന്റെ മധ്യത്തോടെ ആർബിഐ സാമ്പത്തിക നയനിലപാട് കൂടുതൽ ശക്തിപ്പെടുത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ആഭ്യന്തര വളർച്ചയും ആഗോള വളർച്ചയും മന്ദഗതിയിലായതിനെ തുടർന്ന് നാണയപ്പെരുപ്പം ആർബിഐയുടെ ലക്ഷ്യത്തേക്കാൾ കുറവാണ്. ഇതാണ് ജൂണിൽ വീണ്ടും പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത കൂട്ടുന്നത്.

ജൂണിലെ പലിശ നിരക്ക് കുറയ്ക്കലും കൂടി കഴിഞ്ഞാൽ ആർബിഐ ഈ വർഷം റിപ്പോ നിരക്കിൽ മാറ്റം വരുത്തില്ലെന്നാണ് വിലയിരുത്തൽ. വായ്പാ പലിശ നിരക്ക് കുറയ്ക്കുന്നതോടെ ഭവന വായ്പകൾ അടക്കുമുള്ള വായ്പകളുടെ പലിശ നിരക്കിലും കുറവുണ്ടാകും. വരും മാസങ്ങളിൽ ഭക്ഷ്യ - ഇന്ധന വിലയും ഉയരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. 2019 ന്റെ രണ്ടാം പകുതിയിൽ പണപ്പെരുപ്പം 5 ശതമാനമാകും.
2019ൽ പണപ്പെരുപ്പം ശരാശരി 4.2 ശതമാനവും 2020ൽ 5.3 ശതമാനവുമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ആറ് ശതമാനമാണ് ആർബിഐയുടെ റിപ്പോ നിരക്ക്. രാജ്യത്തെ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്. പലിശ ഇനത്തിൽ മാറ്റം വരുത്തുന്നതു വഴി റിവേഴ്സ് റിപ്പോ നിരക്കിലും മാറ്റമുണ്ടാകും. ബാങ്കുകൾ റിസർവ് ബാങ്കിൽ സൂക്ഷിക്കുന്ന പണത്തിന് നൽകുന്ന പലിശയാണ് റിവേഴ്സ് റിപ്പോ.
malayalam.goodreturns.in
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
