ചൈനീസ് ടെക് ഭീമനായ ഷവോമിയുടെ സബ് ബ്രാൻഡ് റെഡ്മി ഏറ്റവും പുതിയ ഫോൺ അടുത്ത ആഴ്ച്ച പുറത്തിറക്കുമെന്ന് റിപ്പോർട്ട്. റെഡ്മി കെ20 പ്രോ എന്നാണ് ഫോണിന്റെ പേരെന്നും മേയ് 14 ന് ഉൽപ്പന്നം അവതരിപ്പിക്കുമെന്നുമാണ് പുറത്തു വന്നിരിക്കുന്ന വിവരം. എന്നാൽ ഇത് സംബന്ധിച്ച് കമ്പനി ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.
ഫോണിന്റെ ടീസർ വൈറലായതോടെ, ടെക് ലോകത്ത് പുതിയ ഫോണിന്റെ പേര് സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങളാണ് നടക്കുന്നത്. പുറത്തിറക്കാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കെ ഒരു വെബ്സൈറ്റ് ഫോണിന്റെ സുരക്ഷാ കവറിന്റെ ചിത്രത്തോടോപ്പം ഫോണിന്റെ പേര് റെഡ്മി കെ20 പ്രോ എന്നായിരിക്കുമെന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2019 മേയ് 1ന് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ റെഡ്മിയുടെ ജനറൽ മാനേജർ ലു വെയ്ബിംഗ് ഉടൻ പുറത്തിറക്കാനിരിക്കുന്ന ഫോണിന്റെ പേര് വളരെ മികച്ചതായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

ഇത് റെഡ്മിയുടെ ഫ്ലാഗ്ഷിപ്പ് മോഡലായിരിക്കുമെന്നും സ്നാപ്ഡ്രാഗൺ 855 ചിപ്സെറ്റാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നതെന്നും ഇദ്ദേഹം വ്യക്തമാക്കിയിരുന്നു. കൂടാതെ മികച്ച പ്രകടനം, ദൈർഘ്യമേറിയ ബാറ്ററി ലൈഫ്, മെച്ചപ്പെട്ട ക്യാമറ, ഉയർന്ന സ്ക്രീൻ അനുപാതം എന്നിവയായിരിക്കും ഫോണിന്റെ പ്രത്യേകതകളെന്നും സോഷ്യൽ മീഡിയ പോസ്റ്റിൽ ലു വെയ്ബിംഗ് അറിയിച്ചിരുന്നു. ക്വാൽകോമിന്റെ മുൻനിര പ്രോസസറായ സ്നാപ്ഡ്രാഗൺ 855 ഉപയോഗിക്കുന്ന റെഡ്മിയുടെ ആദ്യത്തെ ഫോണായിരിക്കും ഇത്.
2019ൽ ഇതുവരെ റെഡ്മി അഞ്ച് ഫോണുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. റെഡ്മി നോട്ട് 7, റെഡ്മി നോട്ട് 7 പ്രോ, റെഡ്മി ഗോ, റെഡ്മി വൈ 3, റെഡ്മി 7 എന്നിവയാണ് റെഡ്മിയുടെ ഏറ്റവും പുതിയ മോഡലുകൾ.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ



Click it and Unblock the Notifications
