ദില്ലി: തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ അധിക നികുതി ചുമത്തുന്നുവെന്ന് അമേരിക്കന്‍ വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസിന് മറുപടിയുമായി ഇന്ത്യ. അമേരിക്കയില്‍ നിന്നുള്ള ഏഴ് ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തിവരുന്ന 20 ശതമാനം ഇറക്കുമതി തീരുവ ഒഴിവാക്കിയാല്‍ രാജ്യത്തിന്റെ വരുമാനത്തില്‍ ഒരു വര്‍ഷം 3.2 ബില്യണ്‍ ഡോളറിന്റെ നഷ്ടം വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇന്ത്യയ്ക്ക് കോടികളുടെ നഷ്ടം
ജനറലൈസ്ഡ് സിസ്റ്റംസ് ഓഫ് പ്രിഫറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക നല്കുന്ന 190 മില്യന്‍ ഡോളറിനേക്കാള്‍ എത്രയോ ഭീമമായ നഷ്ടമാണ് ഇതിലൂടെ ഇന്ത്യയ്ക്ക് ഉണ്ടാവാന്‍ പോവുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സെല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള അമേരിക്കയുടെ ഏഴ് ഐസിടി ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ഈടാക്കിവരുന്ന 20 ശമാതനം ഇറക്കുമതി തീരുവ ഒഴിവാക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് ഇന്ത്യയുടെ വിശദീകരണം.
ജിഎസ്പിയില് ഇന്ത്യക്ക് ലഭിക്കുന്നത് 190 മില്യണ്‍ ഡോളര്‍
അമേരിക്ക പിന്‍വലിക്കുമെന്ന് ഭീഷണി മുഴക്കുന്ന ജനറലൈസ്ഡ് സിസ്റ്റംസ് ഓഫ് പ്രിഫറന്‍സ് പദ്ധതിയില്‍ 2019 സാമ്പത്തിക വര്‍ഷത്തിലാണ് 190 മില്യണ്‍ ഡോളറിന്റെ നികുതിയിളവ് ഇന്ത്യയ്ക്ക് ലഭിച്ചതെന്നും നികുതിയിളവ് ലഭിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ നിന്ന് 50 എണ്ണം ഒഴിവാക്കിയതോടെ ഇത് വീണ്ടും കുറയാനാണ് ഇടയെന്നും ഇന്ത്യ അമേരിക്കയെ അറിയിച്ചു.
നേട്ടം ചൈനയ്ക്കും ഹോങ്കോംഗിനും
എന്നുമാത്രമല്ല, അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ മേലുള്ള നികുതി പൂര്‍ണമായോ ഭാഗികമായോ ഒഴിവാക്കാന്‍ ഇന്ത്യ തയ്യാറായാല്‍ തന്നെ അതിന്റെ നേട്ടം അമേരിക്കയ്ക്ക് ലഭിക്കില്ല. പകരം ചൈനയ്ക്കും ഹോങ്കോംഗിനുമായിരിക്കും ലഭിക്കുകയെന്നും ഇന്ത്യ വ്യക്തമാക്കി. കാരണം, ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ഏഴ് ഉല്‍പ്പന്നങ്ങളുടെ വെറും രണ്ട് ശതമാനം മാത്രമാണ് അമേരിക്കയില്‍ നിന്ന് വരുന്നത്.
മറ്റ് ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഇളവാകാം
ഉദാഹരണമായി മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ ഏഴ് ഉല്‍പ്പന്നങ്ങളില്‍ 20.5 ബില്യന്‍ ഡോളറിന്റെ ഇറക്കുമതിയാണ് 2018 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ നടത്തിയത്. ഇതില്‍ 415 മില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി. ചൈനയും ഹോങ്കോംഗുമാണ് ഇവ കൂടുതലായി ഇറക്കുമതി ചെയ്യുന്നത് ചൈനയും ഹോങ്കോംഗുമായതിനാല് അവരായിരിക്കും ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളെന്നും ഇന്ത്യ വ്യക്തമാക്കി. അതേസമയം, യുഎസ് ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് നികുതിയിളവ് നല്കാന് ഇന്ത്യ ഒരുക്കമാണെന്നും അമേരിക്കയെ അറിയിച്ചിട്ടുണ്ട്.
ഇന്ത്യയുടെ നികുതി അന്യായമെന്ന് റോസ്
ഇന്ത്യയുമായുള്ള വാണിജ്യ തര്‍ക്കം പരിഹരിക്കുന്നതിനായി ദില്ലിയിലെത്തിയ അമേരിക്കന്‍ വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസ്, അമേരിക്കയില്‍ നിന്നുള്ള ഐസിടി ഉല്‍പ്പന്നങ്ങള്‍ക്കു മേല്‍ ഇന്ത്യ അന്യായമായി നികുതി ചുമത്തുകയാണെന്ന് കുറ്റപ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ഇതേ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക പൂര്‍ണമായും നികുതി ഇളവ് നല്‍കുമ്പോഴാണ് ഇന്ത്യയുടെ ഈ നടപടിയെന്നും അദ്ദേഹം പറയുകയുണ്ടായി. ഇതിനുള്ള മറുപടിയായാണ് ഇന്ത്യയുടെ പ്രതികരണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
