ഇന്ത്യയിലെ ഏറ്റവും വിജയകരമായ ടെലികോം കമ്പനിയായ റിലയൻസ് ജിയോയുടെ പ്രൈം അംഗത്വമെടുക്കാം സൗജന്യമായി. പ്രൈം വരിക്കാരായി മാറുന്നതോടെ നിരവധി സേവനങ്ങളും അധിക ഓഫറുകളുമാണ് നിങ്ങളെ തേടിയെത്തുക. നിലവിൽ ജിയോ പ്രൈം വരിക്കാരായവർക്ക് മാത്രമാണ് ഒരു വർഷത്തേയ്ക്ക് കൂടി ഓട്ടോമാറ്റിക്കായി കമ്പനി പ്രൈം അംഗത്വം പുതുക്കി നൽകുന്നത്. നിങ്ങളുടെ അംഗത്വം കമ്പനി പുതുക്കിയിട്ടുണ്ടോയെന്നറിയാൻ ചെയ്യേണ്ടത് ഇത്രമാത്രം.
മൈ ജിയോ ആപ്പ് തുറക്കുക. ഇടതുവശത്ത് കാണുന്ന മൈ പ്ലാനിൽ ക്ലിക്ക് ചെയ്യുക. അവിടെ കാണുന്ന Jio Prime Membership എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ നിങ്ങളുടെ റിക്വസ്റ്റ് കമ്പനിയ്ക്ക് ലഭിക്കുകയും ഒരു വർഷത്തേയ്ക്ക് കൂടി പ്രൈം മെമ്പർഷിപ്പ് കാലാവധി ഓട്ടോമാറ്റിക്കായി നീട്ടി ലഭിക്കുകയും ചെയ്യും.

ജിയോ പ്രൈം അംഗത്വമുള്ളവർക്ക് ജിയോ സിനിമ, ജിയോ മൂസിക്, ജിയോ ടി വി, മറ്റ് ആപ്ലിക്കേഷനുകൾ എന്നിവയും സൗജന്യമായി ഉപയോഗിക്കാവുന്നതാണ്. കൂടാതെ, സാധാരണ ജിയോ അംഗങ്ങൾക്ക് ലഭിക്കാത്ത അധിക ഡാറ്റയും ക്ലോംപ്ലിമെന്ററി ഓഫറുകളും ജിയോ പ്രൈം ഉപഭോക്താക്കൾക്ക് ലഭിക്കും. പ്രൈം അംഗത്വ പരിപാടിയ്ക്ക് തുടക്കമിട്ടപ്പോൾ തന്നെ പ്രൈം അംഗങ്ങൾക്ക് "അധിക ആനുകൂല്യങ്ങളും ഉയർന്ന ഗുണവും" ലഭിക്കുമെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
മൈ ജിയോ ആപ്പ് വഴി കമ്പനിയുടെ പുതിയ ഡീലുകളിലേക്കും ഓഫറുകളും വളരെ വേഗം അറിയാൻ സാധിക്കും. ആക്സസ് നൽകുന്നു. നിങ്ങൾ നിലവിൽ ജിയോ പ്രൈം വരിക്കാരനാണെങ്കിൽ, ഉടൻ തന്നെ നിങ്ങളുടെ അംഗത്വം കമ്പനി പുതുക്കിയിട്ടുണ്ടോയെന്ന് മുകളിൽ പറഞ്ഞ രീതിയിൽ പരിശോധിക്കുക. രാജ്യത്തെ ടെലികോം മേഖലയില്‍ വന്‍ വിപ്ലവം സൃഷ്ടിച്ചു കൊണ്ടായിരുന്നു മുകേഷ് അംബാനി റിലയന്‍സ് ജിയോ പുറത്തിറക്കിയത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
