ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനി പുതിയ ബിസിനസ് മേഖലകൾ കീഴടക്കുന്നു. കളിപ്പാട്ട വിപണി ലക്ഷ്യം കണ്ട് 259 വർഷത്തെ പാരമ്പര്യമുള്ള ബ്രിട്ടീഷ് ടോയ് റീടെയിലർ ഹാംലീസിനെയാണ് റിലയൻസ് ഇൻഡ്സ്ട്രീസ് ഏറ്റെടുത്തിരിക്കുന്നത്. 620 കോടിയാണ് ഇതിനായി റിലയൻസ് ഗ്രൂപ്പ് ഹാംലീസിന് നൽകിയത്. കനത്ത നഷ്ടം നേരിട്ടതിനെ തുടർന്നാണ് ഹാംലീസിനെ വിൽക്കാൻ ഉടമസ്ഥർ തീരുമാനിച്ചത്.
ഹാംലീസും റിലയൻസ് ഇൻഡസ്ട്രീസും തമ്മിലുള്ള ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഹാംലീസിന്റെ കളിപ്പാട്ടങ്ങൾ ഇന്ത്യയിൽ വിൽപ്പന നടത്തുന്നതിന് റിലയൻസ് ഇൻഡസ്ട്രീസും ഹാംലീസും തമ്മിൽ നേരത്തെ തന്നെ കരാർ ഒപ്പിട്ടിരുന്നു. ഇന്ത്യയിലെ 29 നഗരങ്ങളിലായി റിലയൻസിന് കീഴിൽ ഹാംലിയുടെ 88 സ്റ്റോറുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഹാംലീസ് നഷ്ട്ടത്തിലായതോടെ കമ്പനി മൊത്തമായി സ്വന്തമാക്കിയിരിക്കുകയാണ് മുകേഷ് അംബാനി.

ഹാംലീസിനെ നേട്ടത്തിലെത്തിക്കാൻ വ്യക്തമായ പ്ലാനുകളുമായാണ് മുകേഷ് അംബാനി രംഗത്തെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ ഷെയർ ഹോൾഡർമാർക്ക് കഴിഞ്ഞ ജൂലൈയിൽ തന്നെ മുകേഷ് വിവരിച്ച് നൽകുകയും ചെയ്തിരുന്നു. 4 ജി നെറ്റ്വർക്ക്, ഫൈബർ ബ്രോഡ്ബാൻഡ് ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ പദ്ധതികൾക്കായി മുകേഷ് അംബാനി 36 ബില്യൺ ഡോളറാണ് ജിയോയ്ക്ക് വേണ്ടി ചെലവാക്കിയിരിക്കുന്നത്. ജിയോയുടെ കടന്നു വരവോട് ടെലികോം രംഗത്തെ അതികായൻമാരെ വരെ പിന്നിലാക്കിയ അംബാനിയ്ക്ക് പുതിയ ബിസിനസിലൂടെയും നേട്ടം കൊയ്യാനാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
ഇന്ത്യൻ റീട്ടെയിൽ മാർക്കറ്റിൽ 10 ശതമാനം മാത്രമാണ് നിലവിൽ ഹാംലീസ് ഉത്പന്നങ്ങൾ ലഭ്യമാകുന്നുള്ളു. മാർക്കറ്റിൽ ഉത്പന്നത്തിന് ഇടം ഉണ്ടാക്കുകയായിരക്കും മുകേഷ് അംബാനിയുടെ ആദ്യ പദ്ധതി. ഹാംലീസിൽ മാത്രമല്ല, നിരവധി പുതിയ ബിസിനസ് സംരംഭങ്ങളിൽ റിലയൻസ് ഇൻഡസ്ട്രീസ് നിലവിൽ നിക്ഷേപം നടത്തുന്നുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
