അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹത്തിന്റെ (ഏകദേശം 28 കോടിയിലധികം ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനം ലഭിച്ച മലയാളിയെ കണ്ടെത്തി. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന കെ.എസ് ഷോജിത്തിനാണ് നറുക്കെടുപ്പിലൂടെ സമ്മാനം ലഭിച്ചത്. നറുക്കെടുപ്പ് നടന്ന വേദിയില്‍ വച്ചു തന്നെ ബിഗ് ടിക്കറ്റ് സംഘം പല തവണ ഷോജിത്തിനെ വിളിച്ചിരുന്നെങ്കിലും ഫോണിൽ ലഭിച്ചിരുന്നില്ല.
തുടര്‍ന്ന് ഷോജിത്തിന് വിവരമറിയിക്കാന്‍ ബിഗ് ടിക്കറ്റ് സംഘം അദ്ദേഹത്തിന്റെ ജോലി സ്ഥലത്തേക്ക് നേരിട്ട് എത്തുകയായിരുന്നു. ജോലി സംബന്ധമായി ഇറ്റലിയ്ക്ക് പോയിരുന്നതിനാലാണ് ഷോജിത്തിനെ ഫോണിൽ ബന്ധപ്പെട്ടിട്ട് കിട്ടാതിരുന്നത്. ഏപ്രിൽ ഒന്നിനാണ് ഷോജിത്ത് സമ്മാനാർഹമായ ടിക്കറ്റ് എടുത്തത്. 030510 എന്ന നമ്പറിനാണ് ലോട്ടറി അടിച്ചത്.

ലഭിച്ച സമ്മാന തുക 12 വെയർഹൗസ് ജീവനക്കാർക്ക് കൂടി പങ്കുവയ്ക്കാനാണ് ഷോജിത്തിന്റെ തീരുമാനം. മൂന്നാം തവണയാണ് ഷോജിത്ത് ബിഗ് ടിക്കറ്റ് എടുക്കുന്നത്. മറ്റ് തൊഴിലാളികളുടെ ജീവിത നിലവാരം കൂടിയ ഉയർത്തുന്നതിൽ സന്തോഷമുണ്ടെന്ന് ഷോജിത്ത് വ്യക്തമാക്കി. നെറുക്കെടുപ്പില്‍ ഇന്ത്യക്കാരനായ മങ്കേഷ് മെയ്ന്ദെയ്ക്ക് ബി.എം.ഡബ്ല്യൂ 220ഐ കാര്‍ ലഭിച്ചു. എട്ട് ഇന്ത്യക്കാര്‍ക്കും ഒരു പാകിസ്താനിക്കും സമാശ്വാസ സമ്മാനങ്ങള്‍ ലഭിച്ചുവെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ മാസം 18 കോടിയുടെ ഒന്നാം സമ്മാനം നേടിയത് മംഗളുരു സ്വദേശി രവീന്ദ്ര ബോലൂറിനാണ്. സമ്മാന ലഭിച്ച വിവരം അറിയിക്കാന്‍ അബുദാബിയിലെയും ഇന്ത്യയിലെയും ഇയാളുടെ ഫോണ്‍ നമ്പറുകളില്‍ വിളിച്ചെങ്കിലും ബന്ധപ്പെടാനായിരുന്നില്ല. ഒടുവിൽ ബിഗ് ടിക്കറ്റ് അധികൃതര്‍ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് ആളെ കണ്ടെത്തിയത്. നാട്ടിലേയ്ക്ക് പോരവേ എയർപോർട്ടിൽ വച്ച് എടുത്ത ടിക്കറ്റിനാണ് ഇയാൾക്ക് സമ്മാനം ലഭിച്ചത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
