മുംബൈ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവച്ച ജെറ്റ് എയര്‍വെയ്സിന്റെ പ്രതീക്ഷകള്‍ക്ക് ചിറകുനല്‍കി ഇത്തിഹാദ് എയര്‍വെയ്സ്. കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള നിക്ഷേപങ്ങള്‍ ക്ഷണിച്ച് എസ്ബിഐ കാപ്സ് ക്ഷണിച്ച ബിഡ്ഡില്‍ പങ്കെടുക്കാനുള്ള ഇത്തിഹാദിന്റെ തീരുമാനമാണ് ഇക്കാര്യത്തില്‍ പുതിയ പ്രതീക്ഷകള്‍ക്ക് നിദാനം.

നിലവില്‍ ജെറ്റ് എയര്‍വെയ്സിന്റെ 24 ശതമാനം ഓഹരി ഇത്തിഹാദിന്റെ കൈയിലാണ്. നിലവിലെ എഫ്ഡിഐ നിയമം അനുസരിച്ച് ഇത് 49 ശതമാനം വരെ ഉയര്‍ത്താന്‍ അവസരമുണ്ട്. എസ്ബിഐക്ക് ബിഡ് സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ വെള്ളിയാഴ്ചയാണ് ഇത്തിഹാദ് താല്പര്യ പത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ 15 മാസമായി ജെറ്റ് എയര്‍വെയ്സിനെ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു തങ്ങളെന്നും കമ്പനിയെ മികച്ച എയര്‍ലൈനാക്കി തിരികെയെത്തിക്കാന്‍ പുതിയ ശ്രമങ്ങള്‍ക്ക് സാധിക്കുമെന്ന് കരുതുന്നതായും ഇത്തിഹാദ് പ്രസ്താവനയില്‍ അറിയിച്ചു.
അതേസമയം, നിബന്ധനകള്‍ക്കു വിധേയമായാണ് ജെറ്റ് എയര്‍വെയ്സില്‍ കൂടുതല്‍ നിക്ഷേപമിറക്കാന്‍ ഇത്തിഹാദ് സന്നദ്ധമായിരിക്കുന്നത്. ജെറ്റ് എയര്‍വെയ്സിനെ പുനരുദ്ധരിക്കാന്‍ തങ്ങള്‍ തനിച്ച് വിചാരിച്ചാല്‍ സാധ്യമല്ലെന്നും അതിനു പറ്റിയ പങ്കാളികളെ കണ്ടെത്താന്‍ കഴിയണമെന്നും ഇത്തിഹാദ് വ്യക്തമാക്കി. ഇത്തിഹാദിന്റെ ബിഡ് ലഭിച്ചതായി എസ്ബിഐ കാപ്സും അറിയിച്ചു. ഇത് മറ്റ് നിക്ഷേപകരുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. മറ്റു ചില കേന്ദ്രങ്ങളില്‍ നിന്നും താല്പര്യ പത്രം ലഭിച്ചിട്ടുണ്ടെന്നും അവയും പരിഗണിക്കുന്നുണ്ടെന്നും എസ്ബിഐ വ്യക്തമാക്കി.
ഒരു ബില്യണ്‍ ഡോളറിലേറെ വരുന്ന സാമ്പത്തിക ബാധ്യതയുള്ള ജെറ്റ് എയര്‍വെയ്സ് ഏപ്രില്‍ 17നാണ് സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ചെയര്‍മാനും സ്ഥാപകനുമായ നരേഷ് ഗോയല്‍ സ്ഥാനം രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ഡൊമസ്റ്റിക് എയര്‍ലൈന്‍സ് എന്ന നിലയില്‍ ജെറ്റ് എയര്‍വെയ്സിന്റെ സര്‍വീസുകള്‍ നിലച്ചത് വ്യോമഗതാഗത രംഗത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഇത് ലഘൂകരിക്കുന്നതിന്റെ ഭാഗമായി ജെറ്റ് എയര്‍വെയ്സ് സര്‍വീസ് നടത്തിയിരുന്ന സ്ലോട്ടുകളും റൂട്ടുകളും മൂന്നു മാസത്തേക്ക് മറ്റ് കമ്പനികള്‍ക്ക് നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
