വാഷിംഗ്ടണ്‍: തകര്‍ച്ചയുടെ ഒരു വര്‍ഷത്തിനു ശേഷം തിരിച്ചുവരവിന്റെ പാതയില്‍ അതിവേഗം മുന്നേറുകയാണ് ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന്. കഴിഞ്ഞ ഒന്‍പത് മാസത്തിനിടയിലെ ഏറ്റവും വലിയ വിലയാണ് ഞായറാഴ്ചത്തെ വ്യാപാരം തുടങ്ങിയപ്പോള്‍ ബിറ്റ്കോയിന് കൈവരിച്ചത്. കഴിഞ്ഞ ആഗസ്തിനു ശേഷം ആദ്യമായി 7500 ഡോളറെന്ന മികച്ച നേട്ടം കൈവരിക്കാന്‍ ഞായറാഴ്ച വെര്‍ച്വല്‍ കറന്‍സിക്ക് കഴിഞ്ഞു. 2019ലെ ഏറ്റവും വലിയ മൂല്യമാണ് ബിറ്റ്കോയിന് ഇന്നു രേഖപ്പെടുത്തിയത്.
ഞായറാഴ്ച വ്യാപാരം തുടങ്ങിയത് മൂല്യം 6.9 ശതമാനം ഉയര്‍ന്ന് 7445 ഡോളറെന്ന നിരക്കിലാണെന്ന് ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചായ കോയിന്‍ബെയ്സ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ബ്ലൂംബര്‍ഗ് ഗാലക്സി ക്രിപ്റ്റോ സൂചികയിലെ അഞ്ച് അംഗങ്ങളും 10 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്.

കഴിഞ്ഞ ഡിസംബറിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍ നിന്ന് നിന്ന് കരകയറിയ ബിറ്റ്കോയിന്റെ വില ഞായറാഴ്ചത്തോടെ അന്നത്തെ വിലയുടെ ഇരട്ടിയിലേറെയായി ഉയര്‍ന്നു. ഇത് ആറാമത്തെ ദിവസമാണ് ഏറ്റവും വലിയ ക്രിപ്റ്റോ കറന്‍സിയുടെ വില കുതിച്ചുയരുന്നത്.
2017ലെ 19,000 ഡോളറെന്ന ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്ന് തകര്‍ച്ചയാരംഭിച്ച ബിറ്റ്കോയിന്, അന്താരാഷ്ട്ര തലത്തില്‍ നിലനില്‍ക്കുന്ന സാമ്പത്തിക അനിശ്ചതത്വത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തിരിച്ചുവരവ് നടത്തുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധം രൂക്ഷമായത് ആഗോളതലത്തില്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്നു.
ഓണ്‍ലൈന്‍ വഴിയും മൊബൈല്‍ ആപ്പുകള്‍ വഴിയും വിനിമയം ചെയ്യുന്ന കറന്‍സിയാണ് ബിറ്റ്കോയിന്. അതുകൊണ്ടുതന്നെ നിയതമായ ഒരു രൂപമോ ഘടനയോ ബിറ്റ് കോയിനില്ല. ഡിജിറ്റലായി മാത്രമേ ബിറ്റ് കോയിന് വാങ്ങാനും വില്‍ക്കാനും കഴിയൂ എന്നതാണ് ഇതിന്റെ സവിശേഷത. അതേസമയം നിയമാനുസൃതമായ ചട്ടക്കൂടില്ലാത്തതിനാല് ബിറ്റ് കോയിന്റെ വിനിമയം റിസര്‍വ് ബാങ്ക് പ്രോത്സാഹിപ്പിക്കുന്നില്ല.
എവിടെ വെച്ച് ആര് വിനിമയം ചെയ്യുന്നുവെന്ന് വ്യക്തമല്ലാത്തതിനാല്‍ തര്‍ക്കങ്ങളോ പരാതികളോ ഉണ്ടായാല്‍ പരിഹരിക്കാന്‍ സംവിധാനങ്ങളുമില്ല. ബിറ്റ്കോയിന് കൈകാര്യം ചെയ്യുന്ന കമ്പനികളുള്ക്കോ വ്യക്തികള്‍ക്കോ ഒരു സാമ്പത്തിക സേവനവും നല്‍കരുത് ആര്‍ബിഐ അനുബന്ധ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
