ദില്ലി: സോഷ്യല്‍ മീഡിയയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് കേന്ദ്ര്തില്‍ ഭരണത്തിലിരിക്കുന്ന ബിജെപി തന്നെ. എന്നാല്‍ മുഖ്യ എതിരാളിയായ കോണ്‍ഗ്രസിനേക്കാള്‍ 37 ഇരട്ടി തുകയാണ് ഫെയ്സ്ബുക്ക് പരസ്യങ്ങള്‍ക്കായി ബിജെപി ചെലവഴിക്കുന്നത് എന്നതാണ് സത്യം. ഫെയ്സ്ബുക്കിന്റെ ആഡ് ലൈബ്രറി നല്കുന്ന കണക്കുകള്‍ പ്രകാരമാണിത്.
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും അനുബന്ധ സംഘടനകളില്‍ നിന്നുമായി ഫെയ്സിബുക്കിന് ലഭിച്ചത് 228.5 ദശലക്ഷം ഡോളറാണ്. ഇതില്‍ ബിജെപിയുടെ പങ്ക് 36.8 മില്യണ്‍ ഡോളറാണ്. കോണ്‍ഗ്രസാവട്ടെ 10 ലക്ഷം ഡോളറില്‍ താഴെ മാത്രമാണ്.

അതേസമയം ബിജെപിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഭാരത് കി മന് കി ബാത്ത്, മൈ ഫസ്റ്റ് വോട്ട് തുടങ്ങിയ ചാനലുകള്‍ നല്കുന്ന പരസ്യങ്ങള്‍ കൂടി ഇതിനോട് ചേര്‍ത്താല്‍ ബിജെപിയുടെ പരസ്യച്ചെലവ് വീണ്ടും കൂടും. ഇവ രണ്ടും കൂടി ചേര്‍ത്താല്‍ ഏകദേശം 140 ദശലക്ഷം ഡോളര്‍ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിനു മുന്നോടിയായുള്ള കണക്കുകള്‍ പ്രകാരമാണിത്.
ഫെയ്സ്ബുക്കിന് ലഭിക്കുന്ന പരസ്യവരുമാനത്തിന്റെ കണക്കുകള്‍ മാത്രമാണിത്. പരസ്യങ്ങള്‍ നിര്‍മിക്കുന്നതിനും അവ വിതരണം ചെയ്യുന്നതിനുമുള്‍പ്പെടെ വന്‍ തുക തന്നെ ഇതുകൂടാതെ ചെലവഴിക്കപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഫെയ്സ്ബുക്കിന് പുറമെ, ട്വിറ്റര്‍, ഗൂഗ്ള്‍ തുടങ്ങിയവയിലും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ബിജെപി തന്നെ മുന്‍പന്തിയില്‍. ബിജെപിയുടെ #5YearsChallenge, #MainBhiChowkidar എന്നീ ട്വിറ്റര്‍ കാംപയിനുകള്‍ ഉദാഹരണം.
പ്രാദേശിക പാര്‍ട്ടികളായ തെലുഗുദേശം പാര്‍ട്ടി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍ തുടങ്ങിയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഫെയ്സ്ബുക്ക് പരസ്യങ്ങളെ കാര്യമായി ഉപയോഗപ്പെടുത്തുകയുണ്ടായി.
തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടികളുടെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫെയ്സ്ബുക്ക് ആഡ് ലൈബ്രറി സംവിധാനം ഏര്‍പ്പെടുത്തിയത്. ഇതനുസരിച്ച് രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കുന്നവരുടെ വ്യക്തമായ പേരുവിവരങ്ങള്‍ പരസ്യത്തോടൊപ്പം സമര്‍പ്പിക്കണമെന്നാണ് വ്യവസ്ഥ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
