ദില്ലി: ബിഎസ്-6 എമിഷന്‍ മാനദണ്ഡങ്ങള്‍ നിലവില്‍ വരുന്ന 2020 ഏപ്രില്‍ ഒന്നിന് ശേഷവും ഇന്ത്യയില്‍ ഡീസല്‍ മോഡല്‍ കാറുകളുടെ നിര്‍മാണം തുടരുമെന്ന് ജാപ്പനീസ് ഓട്ടോ നിര്‍മാതാക്കളായ ഹോണ്ട. ബിഎസ്-6 എമിഷന്‍ നിയമങ്ങള്‍ക്ക് അനുയോജ്യമായി എഞ്ചിനുകള്‍ മാറ്റുമ്പോള്‍ ഡീസല്‍ കാറുകളുടെ വില കുതിച്ചുയരും എന്നതിനാല്‍ അടുത്ത വര്‍ഷം മുതല്‍ അതിന്റെ നിര്‍മാണം അവസാനിപ്പിക്കുകയാണെന്ന് മാരുതി സുസുക്കിയും ടാറ്റ മോട്ടോഴ്സും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായ നിലപാടുമായാണ് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് രംഗത്തുവന്നിരിക്കുന്നത്.

നിലവിലെ ഡീസല്‍ എഞ്ചിനുകള്‍ കൂടി പുതിയ എമിഷന്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി മാറ്റങ്ങള്‍ വരുത്തി വിപണിയിലെത്തിക്കുമെന്നാണ് ഹോണ്ട വ്യക്തമാക്കുന്നത്. വില കൂടുമെങ്കിലും ഡീസല്‍ വാഹനങ്ങളോട് വൈകാരികമായ ബന്ധം വച്ചുപുലര്‍ത്തുന്ന ഒരു വിഭാഗം ഉപഭോക്താക്കള്‍ രാജ്യത്തുണ്ടെന്നും അവരുടെ താല്പര്യങ്ങള് കൂടി പരിഗണിച്ചുകൊണ്ടാണ് ഹോണ്ട ഇങ്ങനെയൊരു തീരുമാനം എടുക്കുന്നതെന്നും ഹോണ്ട സീനിയര്‍ പ്രസിഡന്റും മാര്‍ക്കറ്റിംഗ് ആന്റ് സെയില്‍സ് ഡയരക്ടറുമായ രാജേഷ് ഗോയല്‍ പറഞ്ഞു.
ഹോണ്ടയുടെ എമെയ്സ്, സിറ്റി, ഡബ്ല്യുആര്‍-വി, ബിആര്‍-വി, സിവിക്, സിആര്‍-വി മോഡലുകളില്‍ ഉപയോഗിക്കുന്ന 1.5 ലിറ്ററിന്റെയും 1.6 ലിറ്ററിന്റെയും ഡീസല്‍ എഞ്ചിനുകള്‍ പുതിയ രീതിയില്‍ നവീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിഎസ്-6 എമിഷന്‍ നോംസ് നടപ്പിലാവുന്നതോടെ പെട്രോള്‍, ഡീസല്‍ മോഡലുകളിലെ വിലയില്‍ വലിയ വ്യത്യാസമുണ്ടാവുമെന്നത് ശരിയാണ്. എന്നാല്‍ ഡീസല്‍ മോഡലുകള്‍ക്കുള്ള ഡിമാന്റ് അത്ര വേഗത്തില്‍ ഇല്ലാതാവില്ലെന്നാണ് കമ്പനിയുടെ കണക്കുകൂട്ടലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2020 ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍ വരുന്ന ബിആര്‍-6 എമിഷന്‍ ചട്ടങ്ങള്‍ക്കനുസരിച്ച് ഡീസല്‍ എന്‍ജിനുകള്‍ അപ്ഗ്രേഡ് ചെയ്യുന്നതോടെ ഈ നിരയിലെ വാഹനങ്ങള്‍ക്ക് വില കൂടും. ഇപ്പോള്‍ത്തന്നെ ഡീസല്‍ വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. ആ സ്ഥിതിയ്ക്ക് ഇവയുടെ വില കൂടിയാല്‍ ഡിമാന്‍ഡ് തീരെ കുറയുമെന്ന കണക്കുകൂട്ടലിലാണ് വാഹനനിര്‍മാതാക്കള്‍.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
