വാഷിംഗ്ടണ്‍: ഉഭയകക്ഷി വ്യാപാര ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടി പ്രകോപനം സൃഷ്ടിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനയ്ക്കെതിരേ ഭീഷണിയുമായി വീണ്ടും രംഗത്ത്. അമേരിക്കയുമായി ഉടന്‍ തന്നെ വ്യാപാര കരാറില്‍ ഒപ്പുവയ്ക്കണമെന്നും അത് വൈകിപ്പിച്ചാല്‍ ബുദ്ധിമുട്ടാവുമെന്നാണ് ട്വിറ്ററിലൂടെയുള്ള പുതിയ ഭീഷണി.

രണ്ട് ദിവസമായി നടന്ന വ്യാപാര ചര്‍ച്ച തീരുമാനമാവാതെ പിരിഞ്ഞ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പുതിയ ട്വീറ്റ്. കഴിഞ്ഞ ചര്‍ച്ചകളില്‍ വന്‍ തിരിച്ചടി നേരിട്ട ചൈന, 2020ലെ അടുത്ത തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ അധികാരത്തിലെത്തുമെന്ന പ്രതീക്ഷയില്‍ കരാര്‍ നീട്ടിക്കൊണ്ടുപോവാന്‍ ശ്രമിക്കേണ്ടെന്നാണ് ട്രംപിന്റെ ഭീഷണി. അടുത്ത തവണയും താന്‍ തന്നെ പ്രസിഡന്റായി വരുമെന്നും അപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ കടുത്തതായി മാറുമെന്നും ട്രംപ് പറയുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ ഭരണമാറ്റമുണ്ടായാല്‍ ഓരോ വര്‍ഷവും അമേരിക്കയുടെ 500 ബില്യണ്‍ ഡോളര്‍ അടിച്ചുമാറ്റുന്നത് ചൈന തുടരുമെന്നും ട്രംപിന്റെ ട്വിറ്റര്‍ സന്ദേശത്തിലുണ്ട്.
അതേസമയം, അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ച തുടരുമെന്നും എന്നാല്‍ സുപ്രധാന കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തങ്ങള്‍ ഒരുക്കമല്ലെന്നുമാണ് ചൈനയുടെ നിലപാട്. മാസങ്ങളായി തുടരുന്ന തര്‍ക്കം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളും വാഷിംഗ്ടണില്‍ ചര്‍ച്ച നടത്തുന്നതിനിടെയാണ് 200 ബില്യണ്‍ ഡോളറിന്റെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ ഇപ്പോഴുള്ള 10 ശതമാനം തീരുവ 25 ശതമാനമായി ട്രംപ് വര്‍ധിപ്പിച്ചത്. യുഎസ് നടപടിക്ക് അതേനാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് ചൈനയും പ്രഖ്യാപിച്ചിരിക്കെയാണ് പുതിയ ഭീഷണിയുമായി ട്രംപിന്റെ ട്വീറ്റ്.
ഒരുവര്‍ഷമായി തുടരുന്ന വ്യാപര തര്‍ക്കത്തിന് പരിഹാരം കാണാന്‍ ചൈനീസ് ഉപ പ്രധാനമന്ത്രിയും പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ സാമ്പത്തിക ഉപദേഷ്ടാവുമായ ലിയു ഹേയും യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മിനുചിനുമാണ് വാഷിംഗ്ടണില്‍ ചര്‍ച്ച നടത്തുന്നത്.
അമേരിക്കന്‍ കമ്പനികളുടെ ബൗദ്ധികസ്വത്തുക്കള്‍ ചൈന മോഷ്ടിക്കുന്നു, വിവേചനപരമായ വ്യാപാരനിയമങ്ങള്‍ നടപ്പിലാക്കുന്നു തുടങ്ങിയ ആരോപണങ്ങളുയര്‍ത്തിയാണ് കഴിഞ്ഞവര്‍ഷം ജൂണില്‍ ട്രംപ് ചൈനയ്ക്കെതിരേ പുതിയ തീരുവ ഏര്‍പ്പെടുത്തിയത്. അതിനെതിരേ അമേരിക്കന്‍ ഫാം ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിച്ചുകൊണ്ട് ചൈനയും തിരിച്ചടിച്ചിരുന്നു. അതിനിടെ, അമേരിക്കയില്‍ ഇറക്കുമതി തീരുവ കൂടുതലാണെന്ന പരാതിയുണ്ടെങ്കില്‍ ചൈനീസ് കമ്പനികള്‍ക്ക് അമേരിക്കയില്‍ നിന്ന് ഉല്‍പ്പാദനം നടത്താമെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications