വിരാട് കൊഹ്‌ലിയുടെ സമ്പാദ്യങ്ങള്‍ എന്തെല്ലാമാണ് എന്നറിയേണ്ടേ? മൂന്നു കോടിയുടെ കാര്‍ മുതല്‍ 80 കോടിയുടെ വീട് വരെ

ദില്ലി: ആഢംബര സാധനങ്ങളുടെ ആരാധകനാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി. വിലപിടിപ്പുള്ള കാറുകള്‍, വാച്ചുകള്‍ തുടങ്ങിയ അദ്ദേഹത്തിന്റെ വീക്‌നെസ്സുകളാണ്. ഇവയ്ക്കു പുറമെ, അഡംബര വീടുകള്‍, ബിസിനസുകള്‍ തുടങ്ങി വ്യാപിച്ചുകിടക്കുകയാണ് അദ്ദേഹത്തിന്റെ സമ്പാദ്യങ്ങള്‍. ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ എന്ന നിലക്കും ഐപിഎല്‍ ക്യാപ്റ്റന്‍ എന്ന നിലക്കുമുള്ള വരുമാനങ്ങള്‍ വേറെയും.


2018ലെ ഫോര്‍ബ്‌സ് പട്ടികയില്‍

2018ലെ ഫോര്‍ബ്‌സ് പട്ടികയില്‍

2018ലെ ബോര്‍ബ്‌സ് ധനികരുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ വേതനം പറ്റുന്ന കായിക താരങ്ങളുടെ പട്ടികയില്‍ വിരാട് കൊഹ്‌ലിയുമുണ്ടായിരുന്നു. പട്ടികയിലെ ഒരേയൊരു ഇന്ത്യക്കാരനായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം മാത്രം 24 മില്യന്‍ ഡോളറാണ് അദ്ദേഹം നേടിയത്. ഈ സമ്പത്ത് ഉപയോഗിച്ച് വിരാട് കൊഹ്‌ലി എന്തൊക്കെയാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നു നോക്കാം.

റേഞ്ച് റോവര്‍ മുതല്‍ ഓഡി ആര്‍8 വരെ

റേഞ്ച് റോവര്‍ മുതല്‍ ഓഡി ആര്‍8 വരെ

കാറുകളോടാണ് വിരാട് കൊഹ്‌ലിക്ക് ഏറെ കമ്പം. അതുകൊണ്ട് ആഢംബര കാറുകളുടെ ഒരു നിരതന്നെ അദ്ദേഹത്തിന് സ്വന്തമായുണ്ട്. ഓഡി ക്യു7 (83 ലക്ഷം രൂപ), റേഞ്ച് റോവര്‍ (80 ലക്ഷം രൂപ), ബിഎംഡബ്ല്യു എക്‌സ്6 (1.2 കോടി രൂപ), ഓഡി എ8 ഡബ്ല്യു12 ക്വാട്രോ (രണ്ട് കോടി രൂപ), ഔഡി ആര്‍8 വി10 എല്‍എംഎക്‌സ് (മൂന്നു കോടി രൂപ) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പക്കലുള്ള പ്രധാന കാറുകള്‍.

ആറര ലക്ഷത്തിന്റെ വാച്ച്

ആറര ലക്ഷത്തിന്റെ വാച്ച്

കാറുകള്‍ക്കൊപ്പം വാച്ചുകളും ഏറെ ഇഷ്ടമാണ് വിരാട് കൊഹ്‌ലിക്ക്. അതുകൊണ്ടുതന്നെ ആറര ലക്ഷം രൂപ വിലവരുന്ന പനേറായ് ലുമിനോര്‍ വാച്ച് അദ്ദേഹത്തിന് സ്വന്തമായുണ്ട്. സ്വിസ് വാച്ച് നിര്‍മാതാക്കളായ ടിസ്സോട്ടിന്റെ ലിമിറ്റഡ് എഡിഷന്‍ വാച്ചും കോഹ്‌ലിക്കുണ്ട്. ഒരു ലക്ഷം രൂപയാണ് അതിന്റെ വില. ടിസ്സോട്ടിന്റെ ബ്രാന്റ് അംബാസഡര്‍ കൂടിയാണ് ഇന്ത്യന്‍ നായകന്‍. 80,000 രൂപ വിലയുള്ള ലൂയിസ് വുയിറ്റണ്‍ വാച്ചും കോഹ്‌ലി ധരിക്കുന്നതു കാണാം.

മുംബൈയിലും ഗുരുഗ്രാമിലും വീടുകള്‍

മുംബൈയിലും ഗുരുഗ്രാമിലും വീടുകള്‍

ബോളിവുഡ് നടി അനുഷ്‌ക ശര്‍മയെ വിവാഹം കഴിക്കുന്നതിന് തൊട്ടുമുമ്പ് 2017 ഡിസംബറില്‍ മുംബൈയിലെ വോര്‍ളിയില്‍ കടലിനഭിമുഖമായി നില്‍ക്കുന്ന ആഢംബര വസതി കോഹ്‌ലി വാങ്ങിയിരുന്നു. 34 കോടി രൂപയായിരുന്നു വില. എന്നാല്‍ വിവാഹത്തിനു ശേഷം അതിനെക്കാള്‍ വലിയ മറ്റൊരു വസതി ഗുരുഗ്രാമിലെ ഡിഎല്‍എഫ് ഫേസ്-1ല്‍ അദ്ദേഹം സ്വന്തമാക്കി. 80 കോടി രൂപയ്ക്കായിരുന്നു ഈ വിശാലമായ വസതി അദ്ദേഹം വാങ്ങിയത്.

ദില്ലിയില്‍ ഒരു ഹോട്ടലും ഫാഷന്‍ ഷോപ്പും

ദില്ലിയില്‍ ഒരു ഹോട്ടലും ഫാഷന്‍ ഷോപ്പും

അധികം വ്യാപാര സ്ഥാപനങ്ങള്‍ ഇല്ലെങ്കിലും ദില്ലിയിലെ സൗത്ത് അമേരിക്കന്‍ റസ്റ്ററന്റായ നുയേവ കോഹ്‌ലിയുടേതാണ്. വ്രോണ്‍ എന്ന പേരില്‍ ഒരു ഫാഷന്‍ ഷോപ്പും ഇവിടെ അദ്ദേഹത്തിന്റേതായുണ്ട്. കൂടാതെ ചിസെല്‍ ഫിറ്റ്‌നെസ്, സ്‌പോര്‍ട് കോണ്‍വോ, യുഎഇ റോയല്‍സ്, ബെംഗളൂരു യോദ്ധാസ്, എഫ്‌സി ഗോവ തുടങ്ങിയവയിലും അദ്ദേഹത്തിന് നിക്ഷേപങ്ങളുണ്ട്.

ദേശീയ ടീം-ഐപിഎല്‍ ശമ്പളം വേറെ

ദേശീയ ടീം-ഐപിഎല്‍ ശമ്പളം വേറെ

ബിസിസിഐയുടെ എപ്ലസ് കാറ്റഗറിയില്‍ പെട്ട ക്രിക്കറ്ററാണ് വിരാട് കൊഹ്‌ലി. ഈ വകയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ തുകയായി 6.7 കോടി രൂപ ലഭിക്കുന്നുണ്ട്. ഐപിഎല്‍ ടീമായ റോയല്‍ ചാലഞ്ചേഴ്‌സ് വിരാട് കൊഹ്‌ലിയെ ലേലത്തിന് എടുത്തതാകട്ടെ 17 കോടിക്കാണ്. വിവിധ ഉല്‍പ്പന്നങ്ങളുടെ ബ്രാന്റ് അംബാസഡര്‍ എന്ന നിലയില്‍ സമ്പാദിക്കുന്നത് വേറെ. 19 ഉല്‍പ്പന്നങ്ങളുടെ ബ്രാന്റ് അംബാസഡറാണ് കോഹ്‌ലി.


More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X