ബഡ്ജറ്റ് എയർലൈനായ ഗോ എയറിൽ ആഭ്യന്തര സർവീസുകൾക്ക് വൻ നിരക്കിളവ്. എസി ബസിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിലും ലാഭകരമാണ് നിലവിലെ ഓഫർ നിരക്കിൽ ഗോ എയറിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. 1375 രൂപ മുതലാണ് ടിക്കറ്റുകൾ ലഭ്യമാകുക. മേയ് 16 വരെയാണ് ഈ ഓഫർ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള അവസരം. ഒക്ടോബർ 6 വരെയുള്ള യാത്രകൾക്ക് ഇതേ നിരക്കിൽ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
ബാഗ്ഡോഗ്ര - ഗുവഹാട്ടി റൂട്ടിലാണ് 1375 രൂപയുടെ ഏറ്റവും കുറഞ്ഞ നിരക്കുള്ള ടിക്കറ്റുകൾ ലഭിക്കുക. അഹമ്മദാബാദിൽ നിന്ന് ബാംഗ്ലൂരിലേയ്ക്ക് 2599 രൂപയ്ക്ക് ടിക്കറ്റുകൾ ലഭിക്കും. ജൂലൈ 15 മുതൽ 18 വരെയാണ് ഈ നിരക്കിൽ ടിക്കറ്റ് ലഭിക്കുക. എന്നാൽ ബാംഗ്ളൂരിൽ നിന്നന് അഹമ്മദാബാദിലേയ്ക്കുള്ള ടിക്കറ്റിന് 3938 രൂപ നൽകണം. അഹമ്മദാബാദിൽ നിന്ന് ചെന്നൈയിലേയ്ക്ക് 3,348 രൂപയാണ് നിരക്ക്. ജൂണ് വരെയുള്ള ടിക്കറ്റുകൾ ഈ നിരക്കിൽ ബുക്ക് ചെയ്യാം.

അഹമ്മദാബാദിൽ നിന്ന് മുംബൈയിലേയ്ക്ക് 1,899 രൂപയാണ് ടിക്കറ്റ് നിരക്ക്. ജൂലൈ ഒന്നു മുതൽ ജൂലൈ 31 വരെയാണ് യാത്രാ കാലാവധി. മുംബൈയിൽ നിന്ന് കൊച്ചിയിലേയ്ക്ക് 2999 രൂപയാണ് ടിക്കറ്റ് നിരക്ക് ഒക്ടോബർ ഒന്നു മുതൽ ആറ് വരെ ഈ നിരക്കിൽ യാത്ര ചെയ്യാം. എന്നാൽ കൊച്ചിയിൽ നിന്ന് മുംബൈയിലേയ്ക്ക് 1999 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും. ജൂലൈ ഒന്ന് മുതൽ 31 വരെയാണ് കാലാവധി.
ഗോ എയറിന്റെ മൊബൈൽ ആപ്ലിക്കേഷനിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് മറ്റ് പ്രത്യേക ഓഫറും കമ്പനി നൽകുന്നുണ്ട്. ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്താൽ യാത്രക്കാർക്ക് 10 ശതമാനം ഡിസ്കൗണ്ട് വരെ ലഭിക്കും. ടിക്കറ്റുകൾ ബുക്ക് ചെയ്യാനും സീറ്റുകൾ തെരഞ്ഞെടുക്കാനും, പ്രീ-ബുക്ക് റീഫ്രഷ്മെന്റ്സ്, പേയ്മെൻറ് എന്നിവ നടത്താനും ആപ്പ് വഴി സാധിക്കും. ആഭ്യന്തര ബുക്കിംഗിന് ഇളവ് ലഭിക്കുന്നതിന് പ്രോമോ കോഡ് ആയ GOAPP10 നൽകാവുന്നതാണ്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications