ലോകത്തിലെ ഏറ്റവും വേഗതയേറിയ സമ്പദ്വ്യവസ്ഥയും, ബിസിനസ് ചെയ്യാൻ ഏറ്റവും സുതാര്യവുമായ രാജ്യമായിരുന്നിട്ടും ഇന്ത്യയിൽ നിന്ന് നാടു വിടുന്ന കോടീശ്വരന്മാരുടെ എണ്ണത്തിൽ വർദ്ധനവ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം രാജ്യത്ത് നിന്ന് ഇത്തരത്തിൽ മറ്റ് രാജ്യങ്ങളിലേയ്ക്ക കുടിയേറുന്ന ബിസിനസുകാരുടെ എണ്ണം വളരെ കൂടുതലാണ്.
കഴിഞ്ഞ വർഷത്തെ കണക്കുകകൾ പ്രകാരം ഏറ്റവും കൂടുതൽ കോടീശ്വരന്മാർ നാടുവിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമാണുള്ളത്. രാജ്യത്ത് നിന്ന് പോകുന്ന ഉയർന്ന സമ്പാദ്യമുള്ള വ്യക്തികളുടെ എണ്ണം, ഇന്ത്യയിലെ ആകെ ഉയർന്ന സമ്പാദ്യമുള്ള വ്യക്തികളുടെ രണ്ട് ശതമാനം വരും. ആഫ്ര-ഏഷ്യ ബാങ്കും ഗവേഷണ സ്ഥാപനമായ ന്യൂ വേൾഡ് വെൽത്തും ചേർന്ന് പുറത്തിറക്കിയ 2019ലെ ഗ്ലോബൽ വെൽത്ത് മൈഗ്രേഷൻ റിവ്യൂവിൽ (ജി.ഡബ്ല്യു.എം.ആർ) ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളായി സമ്പന്നരുടെ ഒഴുക്ക് ഏറ്റവും കൂടുതലുള്ള രാജ്യം യു.കെ ആയിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് വർഷങ്ങളായി ഈ പ്രവണതയിൽ വ്യത്യാസമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കോടീശ്വരന്മാർ നാടു വിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം ചൈനയ്ക്കാണ്. റഷ്യയ്ക്കാണ് രണ്ടാം സ്ഥാനം. എന്നാൽ കുടിയേറ്റക്കാരായ കോടീശ്വരന്മാർ ഏറ്റവും കൂടുതൽ എത്തുന്ന രാജ്യങ്ങൾ യു.എസും ഓസ്ട്രേലിയയുമാണ്. ഈ രാജ്യങ്ങളാണ് പട്ടികയിൽ ഒന്നാമത്.
ഇന്ത്യയെ സംബന്ധിച്ച് മറ്റൊരു പ്രധാനപ്പെട്ട വിവരവും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ സമ്പദ്ഘടനയുടെ മറ്റൊരു സുപ്രധാന പ്രശ്നമാണിത്. അതായത് രാജ്യത്തെ മൊത്തം സമ്പത്തിന്റെ പകുതിയിലധികവും ഉയർന്ന സമ്പാദ്യമുള്ള വ്യക്തികളുടെ കൈവശമാണ്. ഇത് രാജ്യത്തിന് ഭീഷണിയാകുന്ന തരത്തിലുള്ള അസമത്വമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ലോകമെമ്പാടുമുള്ള ശരാശരി കണക്ക് 36 ശതമാനമാണ്. എന്നാൽ ഇന്ത്യയിൽ ഇത് 48 ശതമാനമാണ്. എന്നിരുന്നാലും, ഇന്ത്യയിലെ സമ്പത്ത് അടുത്ത പത്ത് വർഷത്തിനുള്ളിൽ മികച്ച വളർച്ച കൈവരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications