ന്യൂഡല്‍ഹി: കമ്പനികള്‍ തമ്മില്‍ ഒത്തുകളിച്ച് മരുന്നുകളുടെ വില കുത്തനെ കൂട്ടിയതുമായി ബന്ധപ്പെട്ട് 20 കമ്പനികള്‍ക്കെതിരേ അമേരിക്കയില്‍ നിയമനടപടികള്‍ നേരിടുന്ന മരുന്ന് കമ്പനികളില്‍ ഏഴ് ഇന്ത്യന്‍ നിര്‍മാതാക്കളും. വില്‍പ്പന കൂട്ടാന്‍ വില കുറയ്ക്കുന്നതില്‍ പരസ്പരം മല്‍സരിക്കുന്നതിന് പകരം മരുന്നുകളുടെ വില വര്‍ധിപ്പിക്കുന്നതില്‍ ഈ കമ്പനികള്‍ പരസ്പരം ഒത്തുകളിക്കുകയായിരുന്നുവെന്നാണ് ആരോപണം.
ഏഴ് ഇന്ത്യന്‍ മരുന്ന് നിര്‍മാണ കമ്പനികള്‍
അന്യായമായി മരുന്നുകളുടെ വില വര്‍ധിപ്പിച്ചുവെന്ന കേസില്‍ ഇന്ത്യയില്‍ നിന്നുള്ള സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ്, അരബിന്ദോ ഫാര്‍മ ലിമിറ്റഡ്, ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്, ലുപിന്‍ ലിമിറ്റഡ്, വോക്കാര്‍ട്ട് ലിമിറ്റഡ്, സൈഡസ് ഫാര്‍മ എന്നീ കമ്പനികളാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
20 കമ്പനികള്‍ക്കെതിരേ കേസ്
100ലേറെ മരുന്നുകള്‍ക്ക് അന്യായമായി വില ഉയര്‍ത്തിയെന്നു കാണിച്ച് 20 കമ്പനികള്‍ക്കെതിരേയാണ് വിശ്വാസ വഞ്ചനയ്ക്ക് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 40 അമേരിക്കന്‍ സ്റ്റേറ്റുകള്‍ക്ക് ചേര്‍ന്നാണ് കേസ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഈ മരുന്നു കമ്പനികളെ കുറിച്ച് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. 2016 മുതല്‍ ജനറിക് മരുന്നുകളുടെ വില ഉയര്‍ത്തിയെന്നു കാണിച്ച് കമ്പനികള്‍ക്കെതിരേ ലഭിച്ച പരാതികളെ തുടര്‍ന്നായിരുന്നു അന്വേഷണം. നിലവില്‍ നീതിന്യായ മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.
തട്ടിപ്പിന് നേതൃത്വം ഇസ്രായേല്‍ കമ്പനി
ഇസ്രായേല്‍ മരുന്നു കമ്പനിയായ ടെവ ഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ആണ് പ്രതിസ്ഥാനത്ത് ഒന്നാമതുള്ളതാണ്. മരുന്നുകളുടെ വില വര്‍ധിപ്പിക്കാനുള്ള ഗൂഢാലോചനകളെ ഏകോപിപ്പിച്ചത് ഈ കമ്പനിയാണെന്നാണ് നിഗമനം. ഗൂഢാലോചനയ്ക്ക് വഴിയൊരുക്കുന്നതിനായി കമ്പനി പ്രതിനിധികള്‍ തമ്മില്‍ അത്താഴവിരുന്നുകളും കോക്ടെയില്‍ പാര്‍ട്ടികളും ഗോള്‍ഫ് കളികളും മറ്റും സംഘടിപ്പിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
വില വര്‍ധിപ്പിച്ചത് 1000 ശതമാനം
112 ജനറിക് മരുന്നുകള്‍ക്ക് 2013നും 2015നും ഇടയിലുള്ള കാലഘട്ടത്തിലാണ് കമ്പനികള്‍ ഗൂഢാലോചനയിലൂടെ വിലവര്‍ധിപ്പിച്ചതെന്നാണ് ആരോപണം. ചില മരുന്നുകള്‍ക്ക് 1000 ശമതാനത്തിലേറെയാണ് വില വര്‍ധിപ്പിച്ചത്. ഇസ്രായേല്‍ കമ്പനിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെങ്കിലും ഇത് ഈ മേഖലയില്‍ വ്യാപകമാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായും കണക്റ്റിക്കട്ട് ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
രണ്ട് ബില്യന്‍ ഡോളര്‍ വരെ പിഴ
തട്ടിപ്പ് തെളിയിക്കപ്പെട്ടാല്‍ രണ്ടു ബില്യന്‍ ഡോളര്‍ വരെ പിഴ ലഭിക്കാവുന്ന കേസാണ് മരുന്നു കമ്പനികള്‍ക്കെതിരേ അമേരിക്കയില്‍ ചാര്‍ജ് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ കാലയളവില്‍ തട്ടിപ്പിലൂടെ കമ്പനികള്‍ ഉണ്ടാക്കിയ അമിത ലാഭത്തിന്റെ കണക്ക് പരിഗണിച്ചാണിത്. അമേരിക്കയുടെ കമ്പനികളുടെ പ്രവര്‍ത്തനങ്ങളെയും ഇത് ബാധിക്കാനിടയുണ്ടെന്നാണ് വിലയിരുത്തല്‍.
ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കമ്പനികള്‍
എന്നാല്‍ തങ്ങള്‍ക്കെതിരേ അമേരിക്കയില്‍ ഉയര്ന്നുവിരിക്കുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് കമ്പനികളുടെ വാദം. തങ്ങള്‍ക്കെതിരേ ഉയര്‍ന്നുവന്നിരിക്കുന്നത് ആരോപണങ്ങള്‍ മാത്രമാണെന്നും ഇവ തെളിയിക്കാന്‍ അധികൃതര്‍ക്ക് സാധിക്കില്ലെന്നുമാണ് അവരുടെ വാദം. മെയ് 10ന് മരുന്നു കമ്പനികള്‍ക്കെതിരേ അമേരിക്കയില്‍ കേസെടുത്ത വാര്‍ത്ത പുറത്തുവന്നതോടെ കമ്പനികളുടെ ഓഹരിയില്‍ വന്‍ ഇടിവുണ്ടായി.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications