ദില്ലി: രാജ്യത്ത് യാത്രാവാഹനങ്ങളുടെ വില്‍പ്പന റെക്കോര്‍ഡ് താഴ്ചയില്‍. ഈ രംഗത്ത് മാസങ്ങളായി തുടരുന്ന മാന്ദ്യം കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സ്ഥിതിയാണിപ്പോള്‍. കഴിഞ്ഞ വര്‍ഷം വരെ ലോകത്തെ ഏറ്റവും വേഗതയില്‍ വളരുന്ന ഓട്ടോമൊബൈല്‍ മാര്‍ക്കറ്റായിരുന്ന ഇന്ത്യയിലാണ് ഈ തിരിച്ചടിയെന്നത് വാഹന നിര്‍മാതാക്കളെ ഞെട്ടിച്ചിരിക്കുകയാണ്.
വില്‍പ്പന 17 ശതമാനം കുറഞ്ഞു
കഴിഞ്ഞ വര്‍ഷം ഏപ്രിലിലെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 17 ശതമാനം കുറവാണ് ഈ ഏപ്രിലില്‍ രേഖപ്പെടുത്തിയത്. എട്ടുവര്‍ഷത്തിനു ശേഷം ആദ്യമായാണ് വാഹനവില്‍പ്പന ഇത്രയേറെ കുറയുന്നത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ഫാനുഫാക്ചറേഴ്സിന്റെ കണക്കുകള്‍ പ്രകാരം 2011-12 ഒക്ടോബറിലാണ് വാഹന വില്‍പ്പന ഇത്രയേറെ താഴ്ന്നത്. അന്ന് 19.87 ശതമാനമായിരുന്നു വില്‍പ്പനയിലുണ്ടായ ഇടിവ്.
പ്രതിസന്ധിക്ക് കാരണങ്ങള്‍ പലത്
വില്‍പ്പന കുറഞ്ഞതു മൂലം ഡീലര്‍മാര്‍ പുതിയ ഓര്‍ഡുറുകള്‍ നല്‍കാത്തതു കാരണം എല്ലാ നിര്‍മാതാക്കളുടെയും വാഹനങ്ങള്‍ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. ഇന്‍ഷൂറന്‍സ് പ്രീമിയത്തിന്റെ നിരക്ക് വര്‍ധിച്ചതും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മൂലം ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കുന്നതിലുള്ള ബുദ്ധിമുട്ടുമാണ് വാഹന വില്‍പ്പനയില്‍ ഇത്രവലിയ കുറവുണ്ടാവാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ അതു കഴിയുന്നതു വരെ ഇത്തരം സുപ്രധാന കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് ജനങ്ങള്‍ മാറ്റിവച്ചതും പ്രതിസന്ധിക്കുള്ള കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്.
വാഹനങ്ങളുടെ വിലയും കൂടി
ഏപ്രില്‍ ഒന്നു മുതല്‍ വാഹനങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി ഇവയുടെ വിലകൂടിയതും വില്‍പ്പന കുറയുവാനുള്ള കാരണങ്ങളിലൊന്നാണ്. ഈ വില വര്‍ധന അടുത്ത ഏതാനും മാസങ്ങളിലെ വില്‍പ്പനയെ കൂടി സാരമായി ബാധിക്കുമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിലയിരുത്തല്‍. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഇത്തരമൊരു തിരിച്ചടിയുണ്ടാവുന്നത് ഓട്ടോ മൊബൈല്‍ മേഖലയില്‍ പതിവില്ലാത്തതാണെന്നും വിലയിരുത്തപ്പെടുന്നു.
42 ബില്യന്‍ ഡോളര്‍ നഷ്ടം
കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ വാഹനങ്ങള്‍ വിറ്റുപോവാതെ കെട്ടിക്കിടന്നതു കാരണം കമ്പനികള്‍ക്ക് 42 ബില്യന്‍ ഡോളറിന്റെ നഷ്ടമുണ്ടായതായാണ് കണക്കാക്കപ്പെടുന്നത്. രാജ്യത്തെ 15ല്‍ 14 കാര്‍ നിര്‍മാതാക്കളും തങ്ങളുടെ ആഭ്യന്തര വില്‍പ്പന കുറഞ്ഞ കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏപ്രിലില്‍ മാരുതി സുസുക്കിക്ക് 19 ശതമാനവും ഹ്യുണ്ടായിക്ക് 10 ശതമാനവുമാണ് വില്‍പ്പനയില്‍ കുറവുണ്ടായത്.
ഇരുചക്രവാഹന വില്‍പ്പനയും കുറഞ്ഞു
ഇരുചക്രവാഹനങ്ങളുടെ വില്‍പ്പനയിലും കഴിഞ്ഞ ആറ് മാസമായി വലിയ കുറവുണ്ടായതായി ഈ രംഗത്തെ മാറ്റങ്ങള്‍ വിലയിരുത്തുന്ന സിയാം വ്യക്തമാക്കുന്നു. ഏപ്രിലില്‍ 16.36 ശതമാനമാണ് ഇവയുടെ വില്‍പ്പനയിലുണ്ടായ കുറവ്. ഹീറോ മോട്ടോകോര്‍പ്, ഹോണ്ട മോട്ടോര്‍ സൈക്കിള്‍ എന്നീ മുന്‍നിര നിര്‍മാതാക്കളെയും പ്രതിസന്ധി സാരമായി ബാധിച്ചിട്ടുണ്ട്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications