ഇന്ത്യയിൽ ഉപഭോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഗൂഗിൾ പേ വഴി പണമിടപാട് നടത്തുന്നവർക്ക് ഉഗ്രൻ ക്യാഷ്ബാക്ക് ഓഫർ. ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവർക്കാണ് കാഷ്ബാക്ക് ഓഫറുകൾ ലഭിക്കുക. ബിസിനസുകൾക്കും ഉപഭോക്താക്കൾക്കുമിടയിലുള്ള പണമിടപാട് മാധ്യമമായാണ് ഗൂഗിൾ പേ പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷം മുതൽ ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവർക്ക് ഓരോ ഇടപാടിനും റിവാർഡ് പോയിന്റുകൾ ലഭിക്കാറുണ്ട്.
ആൻഡ്രോയിഡ് ആപ്ലിക്കേഷനുകൾ അപ്ഡേറ്റ് ചെയ്യുന്നവർക്കാണ് ക്യാഷ്ബാക്ക് ഓഫർ ലഭിക്കുക. സുഹൃത്തുക്കൾക്ക് ആപ്പ് റെഫർ ചെയ്താൽ ചെയ്യുന്നവർക്കും റെഫർ ചെയ്യപ്പെടുന്നവർക്കും കമ്പനി ഓഫറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അടുത്ത ഒരു ബില്ല്യൺ ഉപഭോക്താക്കളെ കൂടി കണ്ടെത്തുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ പുതിയ നടപടികൾ.

2017 സെപ്തംബർ 18 ന് ഗൂഗിൾ തേസ് എന്ന പേരിലാണ് ഗൂഗിൾ പെയ് ഇന്ത്യയിൽ പുറത്തിറക്കിയത്. ഓരോ മാസവും 25 മില്ല്യൺ സജീവ ഉപയോക്താക്കളാണ് ഗൂഗിൾ പേയ്ക്ക് ഇന്ത്യയിൽ ഉള്ളത്. 2018ൽ സെർച്ച് എഞ്ചിൻ ഭീമനായ ഗൂഗിൾ, ഗൂഗിൾ പേ വഴി 1.4 ബില്ല്യൺ ഡോളറിന്റെ വരുമാനമാണ് ഇന്ത്യയിൽ നിന്ന് ഉണ്ടാക്കിയത്. കമ്പനിയുടെ പ്രധാനപ്പെട്ട മാർക്കറ്റുകളിലൊന്നാണ് ഇപ്പോൾ ഇന്ത്യ. ഗൂഗിൾ പേ വഴി ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഈ വർഷം ആദ്യം നടപ്പിവാക്കിയിരുന്നു.
റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെയാണ് രാജ്യത്ത് ഗൂഗിള്‍ പേ പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി അഭിജിത് മിശ്ര എന്നയാൾ പൊതു താൽപര്യ ഹർജി കോടതിയിൽ ഫയൽ ചെയ്തിരുന്നു. 2019 മാർച്ച് 20ന് പുറത്തിറക്കിയ റിസർവ് ബാങ്കിന്റെ സാമ്പത്തിക ഇടപാടുകൾക്കുള്ള അംഗീകൃത ഓപ്പറേറ്റർമാരുടെ പട്ടികയിൽ ഗൂഗിൾ പേ ഉൾപ്പെടുന്നില്ല. അതുകൊണ്ട് പെയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് ആക്ടിന്റെ ലംഘനമാണ് ഗൂഗിൾ പേ നടത്തുന്നതെന്നായിരുന്നു ഹർജിക്കാരന്റെ വാദം.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications