ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ടിക്കറ്റുകൾ ബുക്ക് ചെയ്യാനും ക്യാൻസൽ ചെയ്യാനും സാധിക്കില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐ.ആർ.സി.ടി.സി.) വഴിയുള്ള ഇ - ടിക്കറ്റ് ബുക്കിംഗ് സേവനം ഇന്നും നാളെയും ഭാ​ഗികമായി തടസ്സപ്പെടും. ഐആർസിടിസി വെബ്സൈറ്റ് മുന്നറിയിപ്പ് പ്രകാരം ഇന്ന് വെളുപ്പിന് 12 മുതൽ ഉച്ചയ്ക്ക് 2:30 വരെ ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കില്ല. ടിക്കറ്റ് ബുക്കിം​ഗ് മാത്രമല്ല, തത്കാൽ ടിക്കറ്റ് ബുക്കിം​ഗ്, ട്രെയിൻ ടിക്കറ്റ് റദ്ദാക്കൽ, മറ്റ് ബന്ധപ്പെട്ട സേവനങ്ങൾ എന്നിവയും ഈ കാലയളവിൽ ലഭ്യമല്ല.

 

ഡൽ​ഹി മേഖലയിലുള്ള ടിക്കറ്റുകൾ ഇന്ന് രാത്രി 11.45 മുതൽ നാളെ (മേയ് 19) രാവിലെ 5 വരെയും ബുക്ക് ചെയ്യാനോ ക്യാൻസൽ ചെയ്യാനോ സാധിക്കില്ല. വെബ്സൈറ്റിന്റെ മെയിന്റനൻസിന് വേണ്ടിയാണ് പ്രവർത്തനങ്ങൾ താത്ക്കാലികമായി നിർത്തി വച്ചിരിക്കുന്നത്. പ്രവർത്തനം നിർത്തി വച്ചതിൽ ഖേ​ദിക്കുന്നതായും ഇന്ത്യൻ റെയിൽവേ അറിയിച്ചു.

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ടിക്കറ്റുകൾ ബുക്ക് ചെയ്യാനും ക്യാൻസൽ ചെയ്യാനും സാധിക്കില്ല

ഈ ആഴ്ച്ച ആദ്യം തത്ക്കാൽ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും തടസ്സം നേരിട്ടിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ ഐആർസിടിസി വഴിയുള്ള എല്ലാ വിധ ഓൺലൈൻ സേവനങ്ങളും പ്രവർത്തന രഹിതമായിരിക്കുന്നത്. മെയിന്റനൻസ് കാരണം ഇ - ടിക്കറ്റിംഗ് സേവനം ലഭ്യമല്ലെന്നും പിന്നീട് വീണ്ടും ശ്രമിക്കുവാനുമാണ് ഉപഭോക്താക്കൾക്ക് നിർദ്ദേശം ലഭിക്കുന്നത്.

ടിക്കറ്റുകൾ ക്യാൻസൽ ചെയ്യാൻ കസ്റ്റമർ കെയർ നമ്പറുകളായ 0755-6610661, 0755-4090600, 0755-3934141 ഇവയിൽ ഏതെങ്കിലും ഒന്നിൽ ബന്ധപ്പെടാവുന്നതാണ്. അല്ലെങ്കിൽ eticket@irctc.co.in എന്ന മെയിൽ ഐഡിയിലേയ്ക്ക് മെസേജുകൾ അയച്ചും ബന്ധപ്പെടാമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും ക്യാൻസൽ ചെയ്യുന്നതിനും ഇന്ന് ഏറ്റവുമധികം ആളുകൾ ഉപയോ​ഗിക്കുന്നത് ഐആർസിടി വെബ്സൈറ്റാണ്.

malayalam.goodreturns.in

English summary

Train Ticket Booking And Cancellation Closed

The e-ticket booking service through Indian Railways Catering and Tourism Corporation (IRCTC) will be interrupted today and tomorrow. According to the IRCTC website, it is impossible to book tickets online between 12am and 2:30 pm.
Story first published: Saturday, May 18, 2019, 11:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X