ബെംഗളൂരു: ഷോപ്പിംഗിനും പണമിടപാടുകള്‍ക്കും ബില്‍ പെയ്മെന്റുകള്‍ക്കും മൊബൈല്‍ റീചാര്‍ജുകള്‍ക്കുമൊപ്പം വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും ഇ-കൊമേഴ്സ് ഭീമനായ ആമസോണില്‍ അവസരമൊരുങ്ങുന്നു. എല്ലാറ്റിനും വേണ്ടി പ്രത്യേക മൊബൈല്‍ ആപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനിയിപ്പോള്‍. ഓണ്‍ലൈന്‍ ട്രാവല്‍ പ്ലാറ്റ്ഫോമായ ക്ലിയര്‍ട്രിപ്പുമായി സഹകരിച്ചാണ് ആമസോണ്‍ പുതിയ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ആഭ്യന്തര വിമാന ടിക്കറ്റുകളാണ് ഇതുവഴി ബുക്ക് ചെയ്യാന്‍ സാധിക്കുക.

ഏറ്റവും മികച്ച യാത്രാ സേവനം ലഭ്യമാക്കാനാണ് ക്ലിയര്‍ട്രിപ്പുമായി സഹകരിച്ചുള്ള പുതിയ സംരംഭത്തിലൂടെ ആമസോണ്‍ ലക്ഷ്യമിടുന്നതെന്ന് ആമസോണ്‍ പേ ഡയരക്ടര്‍ ഷരീഖ് പ്ലാസ്റ്റിക് വാല പറഞ്ഞു. ആമസോണ്‍ വഴി ബുക്ക് ചെയ്ത ടിക്കറ്റ് കാന്‍സല്‍ ചെയ്താല്‍ അതിന് അധിക ചാര്‍ജ് ഈടാക്കില്ലെന്നത് സവിശേഷതയാണെന്നും അദ്ദേഹം അറിയിച്ചു. ഉപഭോക്താവ് എയര്‍ലൈന്‍ കാന്സലേഷന് ചാര്‍ജ് മാത്രം നല്കിയാല് മതിയാവും. ആമസോണ്‍ മൊബൈല്‍ ആപ്പിലെയും വെബ്സൈറ്റിലെയും ആമസോണ്‍ പേ പേജില്‍ കാണുന്ന വിമാനത്തിന്റെ ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ ടിക്കറ്റ് ബുക്കിംഗ് സേവനം ലഭ്യമാകും.
ആമസോണ്‍ ആപ്പിലൂടെ ആഭ്യന്തര വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കുക വഴി അതിന്റെ പ്രൈം മെംബര്‍മാര്‍ക്ക് കൂടുതല്‍ മൂല്യവത്തായ സേവനങ്ങള്‍ നല്കാനാകുന്നുവെന്നതില് സന്തോഷമുണ്ടെന്നും പ്ലാസ്റ്റിക് വാല പറഞ്ഞു.
കാഷ്ബാക്ക് ഓഫറുള്പ്പെടെയുള്ള ആനുകൂല്യങ്ങളുമായാണ് ആമസോണ്‍ വ്യോമഗതാഗത സേവനവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രൈം കസ്റ്റമര്‍മാര്‍ക്ക് 800 മുതല്‍ 2000 രൂപ വരെയും അല്ലാത്തവര്‍ക്ക് 400 മുതല്‍ 1600 രൂപവരെയുമാണ് കാഷ്ബാക്ക് ഓഫര്‍. മെയ് അവസാനം വരെയാണ് ഈ ഓഫര്‍ നിലവിലുണ്ടാവുക. സ്പൈസ്ജെറ്റ്, എയര്‍ഇന്ത്യ, ഗോഎയര്‍, എയര്‍ ഏഷ്യ, വിസ്താര എന്നീ എയര്‍ലൈനുകളുടെ ടിക്കറ്റുകള്‍ ആസമോണ് ആപ്പില്‍ ലഭ്യമാണ്. ആമസോണിന് 15 കോടി രജിസ്റ്റേര്‍ഡ് ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications