വാഷിംഗ്ടണ്‍: കൊലപാതകങ്ങളും അക്രമങ്ങളും ഉള്‍പ്പെടെ ക്രൂരതകള്‍ നിറഞ്ഞ വീഡിയോകളുമായി ഫെയ്സ്ബുക്ക് ലൈവന് വരാന്‍ ഇനി സാധിക്കില്ല. അതിന് തടയിടാന്‍ വണ്‍സ്ട്രൈക്ക് പോളിസിയുമായി ഫെയ്സ്ബുക്ക് വരുന്നു. ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ച് വെടിവെപ്പ് നടത്തിയ അക്രമി അത് ഫെയ്സ്ബുക്കില്‍ ലൈവ് സ്ട്രീമിംഗ് ചെയ്ത സംഭവം വിമര്‍ശനങ്ങള്‍ക്കിടയാക്കിയ സാഹചര്യത്തിലാണ് ഈ നീക്കം.

ഫെയ്സ്ബുക്ക് ലൈവിന്റെ നിയമങ്ങള്‍ ലംഘിക്കപ്പെടുന്ന പക്ഷം, ഉടന്‍ തന്നെ നിയമലംഘകരെ അതില്‍ നിന്ന് വിലക്കുന്ന സംവിധാനമാണിത്. ഇതുപ്രകാരം ഗുരുതരമായ നയലംഘനങ്ങള്‍ നടത്തുന്നവരെ ലൈവ് സ്ട്രീമിങ് ഉപയോഗിക്കുന്നതില്‍ നിന്നു നിശ്ചിതകാലത്തേക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഉള്‍പ്പടെയുള്ള നടപടികളുണ്ടാവും. ഒരു മാസത്തേക്ക് വിലക്കാനാണ് ആലോചനയെന്ന് ഫെയ്സ്ബുക്ക് ഇന്റഗ്രിറ്റി വൈസ് പ്രസിഡന്റ് ഗയ് റോസന്‍ പറഞ്ഞു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ എല്ലായിടങ്ങളിലും ഈ സംവിധാനം നടപ്പിലാക്കും. വ്യാപകമായി ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഈ നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി. അക്രമ വീഡിയോകള്‍ക്കു പുറമെ, ഭീകരവാദ സന്ദേശങ്ങളടങ്ങിയ വീഡിയോകളും ഈ രീതിയില്‍ ബ്ലോക്ക് ചെയ്യും. ലൈവ് സ്ട്രീമിംഗ് സംവിധാനം ഉപയോഗിക്കുന്നതില്‍ നിന്ന് ഇത്തരക്കാരെ എന്നെന്നേക്കുമായി വിലക്കാനും പദ്ധതിയുണ്ട്.
അതേസമയം, അക്രമ വീഡിയോകള്‍ എത്രയും വേഗം കണ്ടെത്തുകയെന്നത് വെല്ലുവിളിയായി അവശേഷിക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണ് നിലവില്‍ ഇവ കണ്ടെത്തുന്നത്. എന്നാല്‍ ഇംഗീഷ് അല്ലാത്ത ഭാഷകളിലെ ഇത്തരം ഉള്ളടക്കങ്ങള്‍ കണ്ടെത്താന്‍ പലപ്പോഴും സാധിക്കുന്നില്ലെന്നാണ് വിലയിരുത്തല്‍. വീഡിയോയിലെയും ചിത്രങ്ങളിലെയും കണ്ടെന്റുകള് തിരിച്ചറിഞ്ഞ് നടപടിയെടുക്കുന്നതിനുള്ള സംവിധാനം വികസിപ്പിക്കാനുള്ള ഗവേഷണത്തിലാണ് ഫെയ്സ്ബുക്ക് ഇപ്പോള്‍.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
