രാജ്യത്തെ രണ്ടാമത്തെ ഐടി കമ്പനിയായ ഇൻഫോസിസിൻറെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സലിൽ പരേഖ് കഴിഞ്ഞ സാമ്പത്തിക വർഷം ശമ്പളമായി വാങ്ങിയത് 24.67 കോടി രൂപ. 2018 ജനുവരിയിലാണ് പരേഖ് ഇൻഫോസിസിൽ സിഇഒ ആയി നിയമിതനാകുന്നത്. അതിന് മുമ്പുള്ള സാമ്പത്തിക വർഷത്തെ ഇദ്ദേഹത്തിന്റെ ശമ്പളം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.
കമ്പനിയുടെ വാർഷിക റിപ്പോർട്ടനുസരിച്ച് 6.07 കോടി രൂപയാണ് സലിൽ പരേഖിന്റെ നിശ്ചിത ശമ്പളം. 10.96 കോടി രൂപ വേരിയബിൾ പേ ആയും 7.64 കോടി രൂപ മറ്റ് ആനുകൂല്യങ്ങളായുമാണ് ഇദ്ദേഹത്തിന് ലഭിക്കുന്നത്. ഇൻഫോസിസ് ജീവനക്കാരുടെ ശരാശരി ശമ്പളത്തേക്കാൾ 396 മടങ്ങ് അധിക ശമ്പളമാണ് സിഇഒ ആയ പരേഖിന് കമ്പനി നൽകുന്നത്.

ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ വാർഷിക റിപ്പോർട്ടും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ടിസിഎസ് സിഇഒ ആയ രാജേഷ് ഗോപിനാഥന്റെ വരുമാനം 28 ശതമാനം വർദ്ധിച്ച് 16 കോടി രൂപയായാണ് കഴിഞ്ഞ സാമ്പത്തിക വർഷം വർദ്ധിച്ചത്. ഇൻഫോസിസ് വാർഷിക റിപ്പോർട്ട് പ്രകാരം ചീഫ് ഓപ്പറേറ്റിങ് ഓഫീസർ യു.ബി പ്രവീൺ റാവുവിന്റെ ശമ്പളം 9.05 കോടി രൂപയാണ്. മുൻ വർഷത്തേക്കാൾ 10 ശതമാനം വർദ്ധനവാണ് പ്രവീൺ റാവുവിന്റെ ശമ്പളത്തിലുള്ളത്. റാവുവിന്റെ ഫിക്സഡ് സാലറി 4.41 കോടി രൂപയാണ്. കൂടാതെ വേരിയബിൾ പേ ആയി 3.83 കോടി രൂപയും മറ്റ് ആനുകൂല്യങ്ങളായി 0.81 കോടിയും കമ്പനി നൽകുന്നുണ്ട്.
പുതിയ സ്റ്റോക്ക് ഇൻസെൻറീവ് പ്ലാൻ അനുസരിച്ച് കമ്പനിയുടെ 50 മില്യൺ ഓഹരികൾ തങ്ങളുടെ ജീവനക്കാർക്ക് അനുവദിക്കുമെന്നും ഇൻഫോസിസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതനുസരിച്ച് കമ്പനിയുടെ സി.ഇ.ഒ സലിൻ പരേഖിന് 10 കോടി രൂപയുടെ ഓഹരികളും സിഒഒ പ്രവീൺ റാവുവിന് 4 കോടി രൂപയുടെ ഓഹരികളുമാണ് ലഭിക്കുക.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications