ജിയോ ജിഗാ ഫൈബർ ഉടൻ പുറത്തിറക്കും. ഇന്ത്യൻ സാങ്കേതിക മേഖലയിലെ അടുത്ത വിപ്ലവത്തിന് കാത്തിരിക്കുകയാണ് ഉപഭോക്താക്കൾ. ടെലികോം രംഗത്ത് അടിമുടി മാറ്റങ്ങളുമായി പുറത്തിറക്കിയ ജിയോ വമ്പൻ ഹിറ്റായതിന് പിന്നാലെയാണ് റിലയൻസ് ജിയോ ജിഗാ ഫൈബർ എന്ന ബ്രോഡ്ബാൻഡ് വ്യവസായത്തിലേയ്ക്ക് തിരിഞ്ഞിരിക്കുന്നത്. മെച്ചപ്പെട്ട ഇന്റർനെറ്റ് സേവനങ്ങൾ കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കളിൽ എത്തിക്കുന്ന പദ്ധതിയായിരിക്കും ജിയോ ജിഗാഫൈബർ എന്നാണ് നിലവിലെ വിലയിരുത്തൽ.
കുറച്ചു നാളുകളായി ജിഗാ ഫൈബർ പരീക്ഷണത്തിലാണുള്ളത്. പരീക്ഷണ ഘട്ടം കഴിഞ്ഞാൽ ഉടൻ തന്നെ വാണിജ്യപരമായി ജിഗാഫൈബർ പുറത്തിറക്കുമെന്നാണ് പ്രതീക്ഷ. ഉടൻ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. GigaFiber അതിന്റെ സബ്സ്ക്രിപ്ഷൻ പ്ലാനുകൾക്ക് അതിന്റെ തനതായ വിലനിർണ്ണയത്തോടെയുള്ള സ്വാധീനം ചെലുത്തുമെന്ന് തോന്നുന്നു. ബ്രോഡ്ബാൻഡ്, ലാൻഡ് ഫോൺ, ടിവി റീച്ചാർജ് തുടങ്ങി എല്ലാ സേവനവും ഒരുമിച്ച് ലഭിക്കുന്ന പദ്ധതിയാണ് ജിഗാഫൈബറിന്റേത്.

പ്രതിമാസം വെറും 600 രൂപയ്ക്ക് ചാർജ് ചെയ്താൽ ബ്രോഡ്ബാൻഡ്, ലാൻഡ് ലൈൻ, ടി.വി എന്നിവയുടെ കോംമ്പോ ഓഫർ ജിയോ ജിഗാ ഫൈബറിലൂടെ ലഭിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ട്രിപ്പിൾ പ്ലേ പ്ലാൻ അനുസരിച്ച് ഒരു മാസത്തേക്ക് 100ജിബി ഡാറ്റയാണ് ലഭിക്കുക. കൂടാതെ ലാൻഡ് ലൈനുകൾ അൺലിമിറ്റഡ് കോൾ സൗകര്യത്തോടെയാകും ലഭിക്കുക. 4500 രൂപയുടെ വൺ ടൈം ഡിപ്പോസിറ്റ് സംവിധാനവും ലഭ്യമാണ്. ജിഗാ ഫൈബർ വിപണിയിലെത്തിയാൽ മൂന്നു സേവനങ്ങളും ആദ്യത്തെ ഒരു വർഷം സൗജന്യമായാകും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതെന്നും കമ്പനി അധികൃതർ വ്യക്തമാക്കിയിരുന്നു.
ജിഗാ ഫൈബറിന്റെ പരീക്ഷണം അവസാന ഘട്ടത്തിലെത്തിയെന്ന് മുകേഷ് അംബാനി വെളിപ്പെടുത്തിയതായി അടുത്തിടെ ചില ദേശീയ മാധ്യമങ്ങളും വ്യക്തമാക്കിയിരുന്നു. ഹോം ബ്രോഡ്ബാൻഡ്, വിനോദം, സ്മാർട്ട് ഹോം സൊലൂഷൻസ്, വയർലൈൻ, എന്റർപ്രൈസ് എന്നിവ ഉൾപ്പെടുത്തുന്നതാണ് സേവനമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications