ഇന്ത്യയുടെ ഏറ്റവും പഴക്കമുള്ള വാഹന നിർമ്മാതാക്കളായ ടാറ്റാ മോട്ടോഴ്സ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കമ്പനിയായ ജാഗ്വർ ലാൻഡ് റോവറിന് (ജെഎൽആർ) നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് ടാറ്റയുടെ നഷ്ടത്തിന് പ്രധാന കാരണം. 2008ലാണ് ബ്രിട്ടീഷ് ആഡംബര കാർ നിർമ്മാതാക്കളായ ജാഗ്വർ ലാൻഡ് റോവറിനെ ടാറ്റാ ഗ്രൂപ്പ് 2.3 ബില്യൺ ഡോളറിന് വാങ്ങിയത്.
ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയായ ചൈനയിൽ ടാറ്റാ മോട്ടോഴ്സിന്റെ ഡിമാൻഡ് കുറയുന്നതും കമ്പനിയ്ക്ക് തിരിച്ചടിയാണ്. ടാറ്റ മോട്ടോഴ്‌സിന്റെ വരുമാനത്തിൽ 72 ശതമാനവും ജെഎൽആറിൽ നിന്നാണ് ലഭിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം ജെഎൽആറിന്റെ വിൽപ്പനയിൽ കടുത്ത നഷ്ട്ടമുണ്ടായി. ഡീസൽ വാഹനങ്ങളുടെ ഡിമാൻഡ് കുറഞ്ഞതും ചൈനീസ് വിപണിയിലെ തിരിച്ചടിയും കമ്പനിയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്.

യൂറോപ്പിലെ ഉരുക്ക് ഇടപാടുകളിൽ വന്ന തടസ്സങ്ങളാണ് കമ്പനിയുടെ സാമ്പത്തിക സ്ഥിതി കൂടുതൽ വഷളാക്കിയത്. ടാറ്റാ മോട്ടോഴ്സിന്റെയും, ടാറ്റാ സ്റ്റീൽ ലിമിറ്റഡിന്റെയും ആകെ കടം 27 ബില്യൺ ഡോളറാണ്. ദീർഘകാലാടിസ്ഥാനത്തിലുള്ള കടങ്ങൾ കുറയ്ക്കുന്നതിനായി ടാറ്റക്ക് കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. 151 വർഷം പഴക്കമുള്ള ടാറ്റാ ഗ്രൂപ്പ് ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കടത്തിൽ നിന്ന് പുറത്തു കടക്കുക എന്നത്. എന്നാൽ ടാറ്റ മോട്ടോഴ്സ് ആഡംബര കാർ യൂണിറ്റ് വിൽക്കാൻ ശ്രമിക്കുന്നില്ലെന്നും വരും മാസങ്ങളിൽ ചൈനയിൽ വിൽപ്പന വർദ്ധിക്കുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ വ്യക്തമാക്കി.
ഫോർഡ് മോട്ടോർ കമ്പനിയിൽ നിന്നാണ് ടാറ്റ ജെഎൽആറിനെ ഏറ്റെടുത്തത്. വർഷങ്ങളായി കമ്പനിയ്ക്ക് മികച്ച ലാഭമുണ്ടാക്കിയിരുന്ന ജെഎൽആർ ഇപ്പോൾ കടുത്ത പ്രതിസന്ധിയിലാണ്. ഡീസൽ വാഹനങ്ങളുടെ ഡിമാൻഡിലും വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
