വിസ്താര എയർലൈൻസിൽ യാത്ര ചെയ്യാൻ മുതിർന്ന പൗരന്മാർക്ക് പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. ഈ ഓഫറിനനുസരിച്ച് യാത്രക്കാർക്ക് അടിസ്ഥാന ടിക്കറ്റ് നിരക്കിൽ പത്തു ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും. airvistara.com എന്ന വെബ്സൈറ്റ് വഴി എക്കണോമി ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ഓഫർ ലഭിക്കുക. ഡിസ്കൗണ്ട് വിവരം ട്വിറ്ററിലൂടെയാണ് കമ്പനി ഉപഭോക്താക്കളെ അറിയിച്ചിരിക്കുന്നത്.
ഈ സ്കീമിനു കീഴിൽ, 60 വയസ്സ് പൂർത്തിയാകുന്ന ആർക്കും ഈ ഡിസ്കൗണ്ടിന് അർഹതയുണ്ട്. ഇന്ത്യയിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ ഇളവ് ബാധകമാകൂ. വിസ്താരയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരം അനുസരിച്ച്, മുതിർന്ന പൗരന്മാർക്ക് അടിസ്ഥാന ടിക്കറ്റ് നിരക്കിന്റെ 10 ശതമാനം വരെയാണ് ഇളവ് ലഭിക്കുക. എക്കണോമി സ്റ്റാൻഡേർഡ്, എക്കണോമി ഫ്ലെക്സി നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഡിസ്കൗണ്ട് ലഭിക്കുക.

എക്കണോമി ലൈറ്റ്, പ്രീമിയം എക്കണോമി, ബിസിനസ് ക്ലാസ് ടിക്കറ്റ് എന്നിവ ബുക്ക് ചെയ്യുന്നവർക്ക് ഈ ഇളവ് ബാധകമല്ല. ഇതുകൂടാതെ എക്കണോമി സ്റ്റാൻഡേർഡ് 15 കിലോഗ്രാം സൗജന്യ ബാഗേജും എക്കണോമി ഫ്ലെക്സിയിൽ 20 കിലോഗ്രാം ബാഗേജും കൊണ്ടു പോകാം. ഏഴ് കിലോ ഗ്രാമിന്റെ ഹാൻഡ് ബാഗ്ഗേജും കരുതാവുന്നതാണ്.
ഈ സ്കീമിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന യാത്രക്കാർ പ്രായം തെളിയിക്കുന്ന രേഖകൾ കൈയിൽ കരുതേണ്ടതാണ്. ചെക്ക് - ഇൻ സമയത്താണ് ഈ ഐഡി കാർഡുകൾ പരിശോധിക്കുക. ജെറ്റ് എയര്‍വേസ് തകര്‍ച്ചയെ തുടര്‍ന്ന് തൊഴില്‍ നഷ്ടമായവര്‍ക്ക് വിസ്താരയിൽ ജോലി നല്കാന് തയ്യാറാണെന്ന് കമ്പനി അടുത്തിടെ അറിയിച്ചിരുന്നു. ടാറ്റയും സിംഗപ്പൂര്‍ എയര്‍ലൈന്‍സും ചേര്‍ന്ന സംരംഭമാണ് വിസ്താര. പുതിയതായി 100 പൈലറ്റുമാരെയും 400 കാബിന് ക്രൂവിനെയുമാണ് നിയമിക്കാന്‍ വിസ്താര പദ്ധതിയിടുന്നത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
